Home Uncategorized തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന് 16 കോച്ചുകളുള്ള ട്രെയിൻ അനുവദിച്ച്‌ റെയില്‍വേ ബോര്‍ഡ്

തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന് 16 കോച്ചുകളുള്ള ട്രെയിൻ അനുവദിച്ച്‌ റെയില്‍വേ ബോര്‍ഡ്

by admin

തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന് 16 കോച്ചുകളുള്ള ട്രെയിൻ അനുവദിച്ച്‌ റെയില്‍വേ ബോർഡ് ഉത്തരവായി.ഇപ്പോള്‍ 8 കോച്ചുള്ള ട്രെയിനാണു മംഗളൂരു വന്ദേഭാരത് സർവീസിലുള്ളത്. ആലപ്പുഴ വഴിയുള്ള സർവീസാണിത്. നാഗർകോവില്‍ – ചെന്നൈ വന്ദേഭാരതിന് 20 കോച്ചുകളുള്ള ട്രെയിൻ ഈയാഴ്ച ലഭിക്കുമ്ബോള്‍ അവിടെ നിന്നു പിൻവലിക്കുന്ന 16 കോച്ച്‌ ട്രെയിനാണു പാലക്കാട് ഡിവിഷനു ലഭിക്കുക.യാത്രക്കാരുടെ വലിയ തിരക്കുണ്ടെങ്കിലും കോച്ചുകള്‍ കുറവായതിനാല്‍ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

8 കോച്ചുകള്‍ കൂടി വരുന്നതോടെ 530 സീറ്റുകള്‍ അധികമായി ലഭിക്കും. മംഗളൂരു – തിരുവനന്തപുരം വന്ദേഭാരത് രാവിലെ 6.25ന് പുറപ്പെട്ട് ഉച്ചയ്ക്കു 3.05ന് തിരുവനന്തപുരത്ത് എത്തും. മടക്കട്രെയിൻ വൈകിട്ട് 4.05ന് പുറപ്പെട്ട് പുലർച്ചെ 12.40ന് മംഗളൂരുവില്‍ എത്തുന്ന രീതിയിലാണു സർവീസ് നടത്തുന്നത്.കോട്ടയം വഴിയുള്ള തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിന്റെ കോച്ചുകള്‍ 20 ആയി അടുത്തിടെയാണ് വർദ്ധിപ്പിച്ചത്. മംഗളൂരു വന്ദേഭാരതും 20 കോച്ചുകളാക്കണമെന്നാണ് ആവശ്യം. 16 കോച്ചുകള്‍ ഉപയോഗിച്ചുള്ള സർവീസ് ലാഭകരമാണെങ്കില്‍ 20 കോച്ചുകളുള്ള ട്രെയിൻ പിന്നീട് മംഗളൂരു റൂട്ടില്‍ അനുവദിക്കും. 16 കോച്ചുകളുമായുള്ള വന്ദേഭാരത് സർവീസ് ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും.

കേരളത്തില്‍ ഇന്ന് സിവില്‍ ഡിഫൻസ് മോക്ക് ഡ്രില്‍ നടത്തും

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 14 ജില്ലകളിലും സിവില്‍ ഡിഫൻസ് മോക്ക് ഡ്രില്‍ നടത്തും.വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവില്‍ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങള്‍ വിലയിരുത്തും.മോക്ക് ഡ്രില്ലിന്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദ്ദേശം നല്‍കി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

സിവില്‍ ഡിഫൻസ് മോക്ക് ഡ്രിലിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച്‌ ഇന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തില്‍ ആഭ്യന്തര, റവന്യൂ, ആരോഗ്യ കുടുംബക്ഷേമ അഡീഷണല്‍ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവി, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറല്‍, ദുരന്തനിവാരണ സ്‌പെഷ്യല്‍ സെക്രട്ടറിയും കമ്മീഷണറും, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ, ജില്ലാ കളക്ടർമാർ, കേരള സംസ്ഥാന ദുരന്തനിവാരണ മെമ്ബർ സെക്രട്ടറി എന്നിവർ പങ്കെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group