ബെംഗളൂരു: നഗരത്തിലെ 150 കിലോമീറ്റർ റോഡ് വൈറ്റ് ടോപ്പിങ് ചെയ്യുന്നതിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. മല്ലേശ്വരം, മഹാലക്ഷ്മി ലേഔട്ട്, ചാമരാജ്പേട്ട്, ഗാന്ധിനഗർ നിയോജകമണ്ഡലങ്ങളിൽ ഒരേസമയം ഭൂമിപൂജ നടത്തിക്കൊണ്ടാകും പദ്ധതിയാരംഭിക്കുക. റോഡുകളിൽ പണി നടക്കുമ്പോൾ വാഹനഗതാഗതം വഴിതിരിച്ചുവിടുന്നതിനുള്ള ക്രമീകരണം ചെയ്യുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) അറിയിച്ചു