ബെംഗളൂരു: വീട്ടിൽ നിന്ന്ക്ഷേത്രത്തിലേക്ക് പോയ 15കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി കുവെട്ടിലെ സുബ്രഹ്മണ്യ നായിക്കിൻ്റെ മകൻ സുമന്ത് (15) നെയാണ് നിലയിൽ കണ്ടെത്തിയത്.നള ക്ഷേത്രത്തിലെ ധനുമാസ പൂജകൾക്കായി വീടിന് സമീപമുള്ള സുഹൃത്തുക്കൾക്കൊപ്പം പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു സുമന്ത്. ധനുമാസ പൂജയ്ക്കായി പോകുമ്പോൾ കുട്ടിക്കൊപ്പം മറ്റ് രണ്ട് ആൺകുട്ടികളും സ്ഥിരമായി ഉണ്ടായിരുന്നു. എന്നാൽ ഇവർ അന്നേദിവസം സുമന്തിനെ കണ്ടിരുന്നില്ല. പുലർച്ചെ നാല് മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും സുമന്ത് ഇവരുടെ അടുത്തേക്ക് എത്തിയില്ല.
കാണാതായപ്പോൾ സുമന്ത് വരില്ലെന്ന് കരുതി മറ്റ് കുട്ടികൾ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു.പിന്നീട് കുട്ടികൾക്ക് സംശയം തോന്നിസുമന്തിന്റെ കുടുംബത്തെ വിളിച്ചപ്പോൾഅതിരാവിലെ ക്ഷേത്രത്തിലേക്ക്പോയതായി വിവരം ലഭിച്ചു. സുമന്ത്ക്ഷേത്രത്തിൽ എത്തിയിട്ടില്ലെന്ന്അറിഞ്ഞ കുടുംബം പരിഭ്രാന്തരായിനാട്ടുകാരെ വിവരമറിയിച്ചു. സുമന്ത്പതിവായി പോകുന്ന വഴിയിലെകുളത്തിന് സമീപം രക്തക്കറകൾകണ്ടെത്തിയതിനെത്തുടർന്ന് പോലീസ്,വനം വകുപ്പ്, ഫയർ ആൻഡ്എമർജൻസി സർവീസസ്, നാട്ടുകാർഎന്നിവർ തിരച്ചിൽ നടത്തി. രാവിലെ11.30 ഓടെ സുമന്തിൻ്റെ മൃതദേഹംകുളത്തിൽ കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ പോലീസ് കേസെടുത്ത്അന്വേഷണം നടത്തിവരികയാണ്.