ബെംഗളൂരു : ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് 15 ജർമൻ പൈലറ്റുമാർക്ക് എയ്റോ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങ് നഷ്ടമായി.യെലഹങ്ക വ്യോമസേനാ താവളത്തിൽനിന്ന് 17 കിലോമീറ്റർ അകലെയുള്ള ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത്. അവിടെനിന്ന് സ്വകാര്യ കാബുകളിലാണ് പൈലറ്റുമാർ വന്നത്. എന്നാൽ, രണ്ടു മണിക്കൂറോളം ഗതാഗതക്കുരുക്കിൽപ്പെട്ടതിനാൽ ഇവർക്ക് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനായില്ല.
രാവിലെ എട്ടിന് ഹോട്ടലിൽനിന്ന് പുറപ്പെട്ട സംഘം 11 മണി കഴിഞ്ഞാണ് വ്യോമസേനാ താവളത്തിലെത്തിയത്.വേദിയുടെ തൊട്ടടുത്തുവരെ ഗതാഗതം സാധാരണപോലെയായിരുന്നു. എന്നാൽ, പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നെന്ന് പൈലറ്റുമാർ പറഞ്ഞു.
എയ്റോ ഇന്ത്യക്ക് വരുന്ന വിദേശ പ്രതിനിധികൾക്കുവേണ്ടി ട്രാഫിക് പോലീസ് പ്രത്യേക പാത സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇവർ ഈ പാത ഉപയോഗിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച ബെംഗളൂരുവിലെത്തിയ പൈലറ്റുമാർ അന്നുമുതൽ റിഹേഴ്സൽ നടത്തുന്നുണ്ട്.
കയാക്കിംഗ് നടത്തുന്നതിനിടെ യുവതി കായലില്‍ വീണു, രക്ഷിക്കാൻ ശ്രമിച്ച ഗൈഡിന്‍റെ വള്ളം മുങ്ങി, ദാരുണാന്ത്യം
തിരുവനന്തപുരം അഞ്ചുതെങ്ങ് കായിക്കരയില്‍ കായലില്‍ വീണ് ഒരാള്‍ മരണപ്പെട്ടു. കായിക്കര സ്വദേശി മണിയൻ(60)നാണ് മരണപ്പെട്ടത്.കായിക്കരയില്‍ കയാക്കിംഗ് നടത്തുന്ന സ്ഥാപനത്തിലെ കയാക്കിങ് ഗൈഡ് ആയി പ്രവർത്തിക്കുകയായിരുന്നു മരണപ്പെട്ട മണിയൻ. കായലില്‍ കയാക്കിംഗ് നടത്തുന്നതിനിടയില്‍ വിനോദസഞ്ചാരികളായ തമിഴ്നാട് സ്വദേശികള്‍ക്കൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം.
കയാക്കിംഗ് നടത്തുന്നതിനിടയില്‍ തമിഴ്നാട് സ്വദേശിനിയായ യുവതിയുടെ വള്ളം അപകടത്തില്‍പ്പെട്ടു. യുവതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയില്‍ ഗൈഡായ മണിയന്റെ കൈ കയാക്കിംഗ് വള്ളം ഘടിപ്പിച്ചിരിക്കുന്ന ഹുക്കിനിടയില്‍പ്പെട്ടു. ഇതോടെ മണിയൻ സഞ്ചരിച്ചിരുന്ന കയാക്കിംഗ് വള്ളം മറിയുകയായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കായിരുന്നു അപകടം വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന മണിയനെ നാട്ടുകാർ പെട്ടെന്ന് തന്നെ കരയ്ക്കത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.