ബെംഗളൂരു: മാർക്കറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ ബൈക്ക്കൾ കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. റോഡരികിൽ നാട്ടുകാർ പാർക്ക് ചെയ്തിരുന്ന 15 ബൈക്കുകളാണ് കത്തിനശിച്ചത്. ഹലസുരുവിൽ ഉണ്ടായ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ആണ് തീ അണച്ചത്.ഹലസുരു മാർക്കറ്റിലെ കാളിയമ്മൻ ക്ഷേത്രത്തിനും തീപിടുത്തത്തിൽ കേടുപാടുകൾ സംഭവിച്ചു. തീയിൽ ഒരും പുരാതന അരളി മരവും കത്തിനശിച്ചു.
600 വർഷം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ മതിലിനും അരള മരത്തിനും കേടുപാടുകൾ സംഭവിച്ചതിനാൽ ക്ഷേത്ര ഭരണകൂടം ഉചിതമായ നീതി നൽകണമെന്ന് ക്ഷേത്ര മാനേജ്മെന്റ് ആവശ്യപ്പെട്ടു.ആരെങ്കിലും മനഃപൂർവ്വം ഇത് ചെയ്തതായി സംശയിക്കുന്നതാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. 15 ബൈക്കുകൾ കത്തിക്കൊണ്ടിരിക്കുന്നതിനിടെ, ഒരു പച്ചക്കറി കടയ്ക്‌കും തീപിടിച്ചു, കട പൂർണ്ണമായും കത്തിനശിച്ചു..പുലർച്ചെ മൂന്ന് മണിയോടെ മൂന്ന് പേർ എത്തി തീയിട്ടതായി പറയപ്പെടുന്നു. തെളിവായി, മൂന്ന് അജ്ഞാതർ നടക്കുന്നത് സിസിടിവിയിൽ കാണാം. അവർ തീയിട്ടതാകാമെന്ന് സംശയിക്കുന്നു.
വര്‍ധിച്ചുവരുന്ന തെരുവുനായ അക്രമങ്ങളില്‍ ഇടപെട്ട് സുപ്രീം കോടതി
ഡല്‍ഹിയില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ അക്രമങ്ങളില്‍ ഇടപെട്ട് സുപ്രീം കോടതി. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി വിഷയത്തില്‍ സ്വമേധയാ കേസ് എടുത്തു.ജസ്റ്റിസുമാരായ ജെ.ബി. പര്‍ഡിവാല, ആര്‍. മഹാദേവന്‍ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് സ്വമേധയാ കേസ് എടുത്തത്.ഡല്‍ഹിയിലെ നഗരങ്ങളില്‍ ദിവസവും നൂറുകണക്കിന് തെരുവുനായ ആക്രമണം നടക്കുന്നുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്ത ഭയപ്പെടുത്തുന്നതും അസ്വസ്ഥപ്പെടുത്തുന്നതും ആണെന്നും സുപ്രീം കോടതി പറഞ്ഞു. കടിയേല്‍ക്കുന്ന കുട്ടികളും പ്രായമായവരും ഉള്‍പ്പടെ പലരും പേവിഷബാധിതരാകുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.സ്വമേധയാ എടുത്ത കേസ്, തുടര്‍നടപടികള്‍ക്കായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് മുമ്ബാകെ സമര്‍പ്പിക്കാനും ജസ്റ്റിസ് ജെ.ബി. പര്‍ഡിവാലയുടെ ബെഞ്ച് നിര്‍ദേശിച്ചു. സുപ്രീം കോടതി രജിസ്ട്രിക്കാണ് നിര്‍ദേശംനല്‍കിയത്