Home Featured ആക്ടിവ സ്കൂട്ടറിന് ഫാന്‍സി നമ്പര്‍ വേണം, 71,000 രൂപയുടെ വണ്ടിയുടെ നമ്പറിന് ചെലവിട്ടത് 15.44 ലക്ഷം രൂപ

ആക്ടിവ സ്കൂട്ടറിന് ഫാന്‍സി നമ്പര്‍ വേണം, 71,000 രൂപയുടെ വണ്ടിയുടെ നമ്പറിന് ചെലവിട്ടത് 15.44 ലക്ഷം രൂപ

by admin

ചണ്ഡീഗഡ്: വാഹനങ്ങള്‍ക്ക് ഇഷ്ടമുള്ള നമ്പറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്. എത്ര രൂപയും മുടക്കാന്‍ തയ്യാറുള്ളവരും ഉണ്ട്. എന്നാല്‍, വാഹന വിലയുടെ 20 ഇരട്ടിയോളം പണം നല്‍കി തന്റെ ഹോണ്ട ആക്ടീവയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയിരിക്കുന്നയാളാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.

ചണ്ഡീഗഡ് സ്വദേശിയായ ബ്രിജ് മോഹന്‍ എന്നയാള്‍ CH 01 CJ 0001 എന്ന ഫാന്‍സി നമ്പറിനായി ചെലവിട്ട തുകയാണ് ഞെട്ടിക്കുന്നത്. 15.44 ലക്ഷം രൂപയാണ് 71,000 രൂപ വിലയുള്ള സ്‌കൂട്ടറിനായി ബ്രിജ് ചെലവാക്കിയത്.

ചണ്ഡീഗഡ് രജിസ്റ്ററിങ്ങ് ആന്‍ഡ് ലൈസന്‍സിങ്ങ് അതോറിറ്റി ഫാന്‍സി നമ്പറുകള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ലേലത്തിലാണ് അദ്ദേഹം താന്‍ ഏറെ ആഗ്രഹിച്ച ഒന്നാം നമ്പര്‍ സ്വന്തമാക്കിയത്. ആദ്യമായാണ് ഞാന്‍ ഒരു ഫാന്‍സി നമ്പര്‍ സ്വന്തമാക്കുന്നത്.

അടുത്തിടെ വാങ്ങിയ ഹോണ്ട ആക്ടീവ സ്‌കൂട്ടറിനായാണ് ഈ നമ്പര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഭാവിയില്‍ വാങ്ങാന്‍ ഉദേശിക്കുന്ന കാറിനും ഇതേ നമ്പര്‍ വാങ്ങാനാണ് ആഗ്രഹിക്കുന്നതെന്നാണ് നമ്പര്‍ ലേലത്തില്‍ വാങ്ങിയ ബ്രിജ് മോഹന്‍ പറഞ്ഞത്.

CH 01 CJ സീരീസിലെ ഫാന്‍സി നമ്പറുകള്‍ക്കായുള്ള ലേലം ഏപ്രില്‍ 14 മുതല്‍ 16 വരെയുള്ള തീയതികളിലാണ് നടന്നിരുന്നത്. ഈ നമ്പറുകളുടെ ലേലത്തിലൂടെ ഏകദേശം 1.5 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് 0001 നമ്പര്‍ ലേലത്തില്‍ പോയപ്പോള്‍ CH 01 CJ 0007 നമ്പര്‍ 4.4 ലക്ഷം രൂപയ്ക്കും 0003 നമ്പര്‍ 4.2 ലക്ഷം രൂപയ്ക്കുമാണ് ലേലത്തില്‍ പോയത്.

You may also like

error: Content is protected !!
Join Our WhatsApp Group