ബംഗളുരു: അമ്മയ്ക്ക് ജന്മദിനാശംസകൾ നേരാൻ വാർഡൻ മൊബൈൽ ഫോൺ നൽകിയില്ലെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടി സ്കൂൾ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തു. ബംഗളൂരു ഹൊസകോട്ട് സ്വദേശിയാണ് പൂർവജ് (14). അമ്മയുടെ ജന്മദിനത്തിൽ (ജൂൺ 11), അമ്മയെ വിളിച്ച് ആശംസകൾ അറിയിക്കാൻ കൗമാരക്കാരൻ വാർഡനോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു.
എന്നാൽ, വാർഡൻ ഫോൺ നൽകിയില്ലെന്നാണ് റിപ്പോർട്ട്. കൂടാതെ, കുട്ടിയുടെ വീട്ടുകാർ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സംസാരിക്കാൻ അനുവദിക്കാത്തതിനാൽ അവർക്ക് അവനോട് സംസാരിക്കാൻ കഴിഞ്ഞില്ല, ഇതിൽ മനം നൊന്ത് കുട്ടി ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് തൂങ്ങിമരിക്കുകയായിരുന്നു, പോലീസ് പറഞ്ഞു.
ശനിയാഴ്ച അർദ്ധരാത്രിക്ക് തൊട്ടുമുമ്പാണ് പൂർവജ് ആത്മഹത്യ ചെയ്തത് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥികൾ പൂർവജിനെ മരിച്ച നിലയിൽ കാണുകയും ഹോസ്റ്റൽ മാനേജ്‌മെന്റിനെ അറിയിക്കുകയും ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾ പിന്നീട് ഹോസ്റ്റലിൽ എത്തിയതായി പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലിസ് കൂട്ടിച്ചേർത്തു.