നഗരത്തിലെ ബെജായിയില്‍ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കളേഴ്സ് യൂണിസെക്സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം.സംഭവത്തില്‍ മലയാളി ഉള്‍പ്പെടെ 14 പേരെ അറസ്റ്റ് ചെയ്തു.മംഗളൂരു സിറ്റി ബാർക്ക പൊലീസ് സ്റ്റേഷൻ പരിധിയില്‍ ബെജായിയില്‍ കെഎസ്ആർടിസിക്ക് സമീപം ആദിത്യ കോംപ്ലക്സില്‍ സ്ഥിതി ചെയ്യുന്ന “കളേഴ്സ്” എന്ന യൂണിസെക്സ് സലൂണിലാണ് അതിക്രമം നടന്നത്. 11 പേരടങ്ങുന്ന സംഘം അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുകയായിരുന്നു. ഇന്ന് രാവിലെ 11. 50 ഓടെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ ഉടമ സുധീർ ഷെട്ടി നല്കിയ പരാതിയില്‍ കേസെടുത്ത ബാർക്ക പൊലീസ് രാത്രിയോടെ 14 പേരെ അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ സ്വദേശി ഹർഷിത് എന്ന ഹർഷരാജ്, വാമഞ്ചൂർ മൂടുഷെഡ്ഡേ സ്വദേശി രവി പൂജാരി എന്ന മോഹൻദാസ്, കാസർകോട് ഉപ്പള സ്വദേശി പുരന്ദര റൈ, വാമഞ്ചൂർ അംബേദ്കർ നഗർ സ്വദേശി സച്ചിൻ, ഉളായിബെട്ട് ഫെർമഞ്ചി സ്വദേശി രവീഷ്, സുകേത്, ബഞ്ചനപദവ് സ്വദേശി അങ്കിത്, വാമഞ്ചൂർ സ്വദേശി മൂടുഷെഡ്ഡിലെ കാളി മുത്തു, തരിഗുഡ്ഡെ ബോണ്ടന്തില സ്വദേശി അഭിലാഷ്, വാമഞ്ചൂർ മൂടുഷേഡ് സ്വദേശി ദീപക്, വിഘ്നേഷ് സരിപള്ള, പെഡമലെ മങ്കി സ്റ്റാൻഡിലെ ശരണ്‍ രാജ്, മൂടുഷെഡേ പ്രദീപ് പൂജാരി, മംഗളൂരു ഗോകർണ നിഡാലെ സ്വദേശി പ്രസാദ് അത്താവർ എന്നിവരാണ് അറസ്റ്റിലായത്.
സലൂണില്‍ അധാർമിക പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നുവെന്ന് ആരോപിച്ച സംഘം, വനിത ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും സലൂണിലെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.
മെസ്സേജ് അയച്ചിട്ടും വിളിച്ചിട്ടും പ്രതികരണമില്ല : വാതില്‍ പൊളിച്ച് അകത്തുകടന്നു, കണ്ടത് നായ പ്രേമിയായ യുവതിയുടെ പാതി തിന്ന നിലയിലെ ശരീരം മാത്രം
വ്യത്യസ്ത ഉണർത്തുന്ന ഒട്ടനവധി വാർത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഇപ്പോഴിതാ റൊമാനിയയില്‍ നിന്ന് പുറത്തുവരുന്ന ഒരു വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്.റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ താമസിക്കുന്ന 34 കാരി അഡ്രിയാന നീഗോ നായപ്രേമിയായിരുന്നു. ഒരു ദിവസം അവളെ വിളിച്ചിട്ടോ മെസ്സേജ് അയച്ചിട്ടോ പ്രതികരണമൊന്നും കിട്ടാതെ വന്നതോടെയാണ് അവളുടെ വീട്ടുകാർ അവളുടെ ഫ്ലാറ്റിലെത്തിയത്. ഫ്ലാറ്റ് പൂട്ടിയിട്ട് കണ്ടതോടെ പൊലീസിനെയും ഫയർഫോഴ്സിനെയും വിളിച്ചു.
വാതില്‍ പൊളിച്ച് അകത്ത് കയറിയ ഇവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.അഡ്രിയാനയുടെ ശരീരം നിലത്ത് കിടക്കുന്ന രീതിയിലായിരുന്നു. മാത്രമല്ല അഴുകിത്തുടങ്ങിയ ശരീരത്തില്‍ പകുതിയും അവളുടെ രണ്ട് നായകളും തിന്നിരുന്നു. എങ്ങനെയോ അഡ്രിയാന മരിച്ചുവെന്നും പിന്നാലെ വിശന്നു തുടങ്ങിയപ്പോള്‍ നായകള്‍ അവളുടെ ശരീരം തിന്നുകയുമായിരുന്നു എന്നാണ് കരുതുന്നത്.
അതേസമയം , വീട്ടില്‍ യാതൊരു തരത്തിലുള്ള ബലപ്രയോഗങ്ങളും നടന്നതിന് തെളിവില്ല. ഓട്ടോപ്സി റിപ്പോർട്ട് വന്നാല്‍ മാത്രമാണ് അഡ്രിയാനയുടെ മരണകാരണം എന്തെന്ന് വ്യക്തമായി പറയാൻ കഴിയൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.പ്രിയപ്പെട്ട ഉടമയെ നഷ്ടപ്പെട്ട് അനാഥരായ രണ്ട് നായകളെയും അവിടെ നിന്നും നായകളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു. നിരവധിപ്പേരാണ് അഡ്രിയാനയ്ക്ക് ആദരാഞ്ജലികള്‍ അർപ്പിച്ചു കൊണ്ട് വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റിട്ടിരിക്കുന്നത്