Home തിരഞ്ഞെടുത്ത വാർത്തകൾ ആകാശ ഊഞ്ഞാൽ തകർന്ന് 14 കുട്ടികൾക്ക് പരുക്ക്

ആകാശ ഊഞ്ഞാൽ തകർന്ന് 14 കുട്ടികൾക്ക് പരുക്ക്

by admin

ന്യൂഡൽഹി: മധ്യപ്രദേശിൽ വാർഷിക മേളയ്ക്കിടയിൽ ഭീമൻ ആകാശമേള തകർന്ന് 14 കുട്ടികൾക്ക് പരുക്കേറ്റു. ഡ്രാഗൺ ആകൃതിയിലുള്ള ഈ സ്വിംഗ് പ്രവർത്തിക്കുന്നതിനിടെ പെട്ടെന്നു തകർന്നുവീണ് സമീപത്തെ മതിലിൽ ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റ കുട്ടികളിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.അതേസമയം റൈഡിൽ തൂങ്ങി നിന്ന ചിലർ അത്ഭുതകരമായി പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടം നടക്കുന്നതിന് മുമ്പ് തന്നെ റൈഡിന്റെ പ്രവർത്തനം ശരിയായ രീതിയിൽ അല്ലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

റൈഡിന്റെ സുരക്ഷയിൽ ഗുരുതര വീഴ്കൾ ഉണ്ടായതായാണ് പ്രാഥമിക കണ്ടെത്തലുകളെന്ന് പോലീസ് സൂപ്രണ്ട് പ്രതിപാൽ സിംഗ് മഹോബിയ പറഞ്ഞു.അമിതഭാരവും റൈഡിൻ്റെ കാലപ്പഴക്കവുമാണ് അപകടത്തിന് കാരണമായതെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റൈഡ് എങ്ങനെ തകർന്നുവീണുവെന്ന് കണ്ടെത്താൻ പോലീസിനെയും എഞ്ചിനീയർ സംഘത്തെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group