കുട്ടികളുടെ വാശി സാധിച്ചുകൊടുക്കുന്ന നിരവധി മാതാപിതാക്കളുണ്ട്. അതു ചിലപ്പോള്‍ കളിപ്പാട്ടമാകാം, സൈക്കിളാകാം, സ്മാർട്ട് ഫോണാകാം. എന്നാല്‍ പാക്കിസ്ഥാനിലെ മാതാപിതാക്കള്‍ നിറവേറ്റിക്കൊടുത്ത വിചിത്രമായൊരു ആഗ്രഹമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വിവാഹം കഴിക്കണമെന്ന് വാശിപിടിച്ച മകന്റെ വിവാഹമാണ് പാക്കിസ്ഥാനിലെ മാതാപിതാക്കള്‍ സാധിച്ചുകൊടുക്കാൻ ഒരുങ്ങുന്നത്. 13 വയസ്സുള്ള ആണ്‍കുട്ടിയും 12 വയസ്സുള്ള പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം കുടംബങ്ങളുടെ സമ്മതത്തോടെയാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹത്തിനു മുൻപ് നടന്ന പരമ്ബരാഗത വിവാഹ നിശ്ചയ ചടങ്ങുകളുടെ വീഡിയോ വൈറലായതോടെ വലിയരീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.