ന്യൂ ഡല്‍ഹി: രാജ്യതലസ്ഥാനത്ത് 13 വയസ്സുകാരിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ബാങ്ക് ജീവനക്കാരനടക്കം രണ്ട് യുവാക്കള്‍ പിടിയിലായി.സമയ്പുർ ബദ്ലി സ്വദേശികളായ നരോട്ടം (നേത – 28), റിഷബ് ഝാ (26) എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ഒരാളായ നേത ബാർബർ ഷോപ്പ് നടത്തിപ്പുകാരനും, റിഷബ് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനുമാണ്.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:പെണ്‍കുട്ടിയെ തന്ത്രപൂർവ്വം പ്രതികളിലൊരാളായ നേതയുടെ വീട്ടിലെത്തിക്കുകയും, അവിടെവെച്ച് നിർബന്ധിച്ച് മദ്യം നല്കി അവശയാക്കിയ ശേഷം ഇരുവരും ചേർന്ന് പീഡിപ്പിക്കുകയുമായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടുകാർ പോലീസില്‍ പരാതി നല്കി.അന്വേഷണം ഊർജിതം: സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡിസിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചിട്ടുണ്ട്. കേസില്‍ BNS സെക്ഷൻ 70, പോക്സോ (POCSO) സെക്ഷൻ 6 എന്നീ വകുപ്പുകള്‍ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റപത്രം എത്രയും വേഗം സമർപ്പിക്കുമെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് അറിയിച്ചു.