Home Featured ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് കേട്ട് നൃത്തം ചെയ്തു; 13 കാരന് ദാരുണാന്ത്യം

ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് കേട്ട് നൃത്തം ചെയ്തു; 13 കാരന് ദാരുണാന്ത്യം

by admin

വിവാഹങ്ങള്‍, ഉത്സവങ്ങള്‍, പിറന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങി എന്തിനും ഏതിനും ഡിജെ പാർട്ടി വയ്‌ക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്.ഉയർന്ന ശബ്ദത്തില്‍ പാട്ടുകള്‍ കേട്ട് ആള്‍ക്കൂട്ടത്തിനൊപ്പം നൃത്തം ചെയ്യുമ്ബോള്‍ ലഭിക്കുന്നത് പ്രത്യേക അനുഭൂതിയാണെങ്കിലും ഡിജെ പാർട്ടി, 13 കാരന്റെ ജീവെനടുത്ത വാർത്തയാണ് ഭോപ്പാലില്‍ നിന്നും വരുന്നത്.മധ്യപ്രദേശിലെ പ്രാദേശിക ഉത്സവത്തിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തിനൊപ്പം ഉയർന്ന ശബ്ദത്തില്‍ പാട്ടുകള്‍ കേട്ട് നൃത്തം ചെയ്യുന്നതിനിടെ സമർ ബിലോർ എന്ന 13 കാരൻ കുഴഞ്ഞുവീഴുകയായിരുന്നു. തിരക്കിനിടയില്‍ സമറിനെ മറ്റുള്ളവർ ശ്രദ്ധിക്കാതിരുന്നതാണ് മരണത്തിലേക്ക് വഴിവച്ചത്.

സമറിന് ചെറുപ്പം മുതല്‍ ഹൃദ്രോഗം ഉണ്ടായിരുന്നുവെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നുവെന്ന് അമ്മ പറഞ്ഞു. ശരീരത്തിന് പെട്ടന്ന് ഉയർന്ന ശബ്ദം താങ്ങാൻ സാധിക്കാതെ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതാണ് മരണത്തിനിടയാക്കിയതെന്നും ഹൃദ്രോഗമുള്ളവർ ഇത്തരം ഡിജെ പാർട്ടികളില്‍ പങ്കെടുക്കരുതെന്നും ഡോക്ടർമാർ പറയുന്നു.സംഭവത്തെ തുടർന്ന് 40- 50 ഡെസിബെലില്‍ കൂടുതലുള്ള സ്പീക്കറുകള്‍ വയ്‌ക്കരുതെന്ന് സർക്കാർ കർശന നിർദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കപ്പെട്ടാല്‍ സംഘാടകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ താക്കീത് നല്‍കി.

ടെലഗ്രാമിലൂടെ വിറ്റത് കുട്ടികളുടെ 4000 അശ്ലീല വീഡിയോകള്‍; യുപിയില്‍ 17-കാരൻ അറസ്റ്റില്‍

കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന നാലായിരത്തോളം വരുന്ന അശ്ലീല വീഡിയോകള്‍ ടെലഗ്രാമിലൂടെ വിറ്റ 17-കാരൻ അറസ്റ്റില്‍.ഉത്തർപ്രദേശിലെ ഖരഗ്പുരിലാണ് സംഭവം. ടെലഗ്രാമിലൂടെ തന്നെയാണ് പ്രതിക്ക് ദൃശ്യങ്ങള്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഒരു വീഡിയോക്ക് 3000 രൂപമുതല്‍ 20000 രൂപവരെയാണ് പ്രതി ഈടാക്കിയിരുന്നത്.രാജ് എന്ന വിതരണക്കാരനാണ് വീഡിയോകള്‍ പ്രതിക്ക് അയച്ചുനല്‍കിയിരുന്നത്. വീഡിയോ വില്‍പ്പനയ്ക്ക് പ്രതിക്ക് ഇയാള്‍ 30 ശതമാനം കമ്മീഷനും നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.

ഒരു സന്നദ്ധ സംഘടനയില്‍ നിന്ന് ഖരഗ്പുർ സൈബർ പോലീസിന് ലഭിച്ച രഹസ്യവിവരമാണ് പ്രതിയിലേക്ക് നയിച്ചത്. തുടർന്ന് അന്വേഷണം ആരംഭിച്ച ഖരഗ്പുർ പോലീസ് വ്യാഴാഴ്ച പ്രതിയെ പിടികൂടുകയും ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയുമായിരുന്നു.ചോദ്യം ചെയ്യലില്‍, വീഡിയോകള്‍ വിതരണം ചെയ്യാൻ നെക്കോഗ്രാം മൊബൈല്‍ ആപ്ലിക്കേഷനും ടെലഗ്രാമും ഉപയോഗിച്ചതായി കൗമാരക്കാരൻ സമ്മതിച്ചതായി സീനിയർ പോലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവർ പറഞ്ഞു.

വീഡിയോയ്ക്ക് കുറഞ്ഞത് 3000 രൂപയാണ് ഈടാക്കിയിരുന്നത്. ചില വീഡിയോകള്‍ക്ക് 20,000 രൂപവരെ വിലയിട്ടിരുന്നു. ആവശ്യക്കാരില്‍ നിന്ന് പണം ലഭിച്ച ശേഷം പ്രതി ഇത് വിതരണക്കാരനായ രാജിന് അയക്കുകയായിരുന്നു പതിവ്.പ്രതിയില്‍ നിന്ന് ദൃശ്യങ്ങള്‍ വാങ്ങിയിട്ടുള്ള ഈ വിതരണ ശൃംഖലയില്‍ ഉള്‍പ്പെട്ട ബാക്കിയുള്ളവരുടെ വിവരങ്ങളും സൈബർ പോലീസ് ശേഖരിച്ചുവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group