ബെംഗളൂരു: പ്രധാനമന്ത്രി ഞായറാഴ്ച തുടക്കമിട്ട അമൃത് ഭാരത് പദ്ധതി വഴി കർണാടകത്തിൽ നവീകരിക്കുന്നത് 13 റെയിൽവേ സ്റ്റേഷനുകൾ. മൊത്തം 303.5 കോടി രൂപയുടെ നവീകരണ പ്രവൃത്തികൾ ഈ സ്റ്റേഷനുകളിൽ നടക്കും.ഹാസൻ ജില്ലയിലെ അരശികെരെ സ്റ്റേഷനിലാണ് കൂടുതൽ തുക ലഭിച്ചത്. 34.1 കോടി രൂപ. കലബുറഗി ജില്ലയിലെ വാഡി സ്റ്റേഷന് 32.7 കോടി രൂപ ചെലവിൽ നവീകരിക്കുംകലബുറഗി ജില്ലയിൽത്തന്നെയുള്ള കലബുറഗി ജങ്ഷൻ സ്റ്റേഷൻ 21.1 കോടി രൂപ ചെലവിലും ശഹാബാദ് സ്റ്റേഷൻ 26.1 കോടി രൂപ ചെലവിലും നവീകരിക്കും.
സംസ്ഥാനത്ത് പദ്ധതിവഴി നവീകരണ പ്രവൃത്തി അനുവദിച്ച റെയിൽവേ സ്റ്റേഷനുകളും പ്രവൃത്തിയുടെ തുകയും: ദാവണഗെരെ ജില്ലയിലെ ഹരിഹർ- 25.2 കോടി രൂപ, ബീദർ- 24.4 കോടി രൂപ, ഗദഗ്- 23.2 കോടി രൂപ, കൊപ്പാൾ- 21.1 കോടി രൂപ,മംഗളൂരു- 18.5 കോടി രൂപ, ബെലഗാവി ജില്ലയിലെ ഘടപ്രഭ-18.2 കോടി രൂപ, ധാർവാഡ് ജില്ലയിലെ അലനാവർ-17.2 കോടി രൂപ, ഗോകക് റോഡ്-17 കോടി രൂപ, ബല്ലാരി-16.7 കോടി രൂപ.
കൊല്ലത്ത് തമന്നയ്ക്ക് മുന്നില്‍ ചാടി വീണ് യുവാവ്, കലിപ്പിച്ച് സെക്യൂരിറ്റികള്‍
തെന്നിന്ത്യയിലെ മുൻനിര നായികയാണ് തമന്ന. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത നടി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.നിലവില്‍ ജയിലര്‍, മലയാള ചിത്രം ബാന്ദ്ര എന്നിവയാണ് നടിയുടേതായി റിലീസിനും അണിയറയിലും ഒരുങ്ങുന്ന ചിത്രങ്ങള്‍. തമന്നയുമായി ബന്ധപ്പെട്ടൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.കൊല്ലത്ത് ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് തമന്ന. ഇതിനിടയില്‍ ഒരു ആരാധകൻ നടിക്ക് മുന്നിലേക്ക് ചാടി വീണ് കൈയ്ക്ക് പിടിക്കുക ആയിരുന്നു. ഇതോടെ ചുറ്റുമുള്ള സെക്യൂരിറ്റികള്‍ ഇയാളെ തടയുകയും മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
ഒടുവില്‍ സാഹചര്യം മനസിലാക്കിയ തമന്ന യുവാവിനോട് സ്നേഹത്തോടെ ആണ് പെരുമാറിയത്. ഫോട്ടോ എടുക്കണമെന്ന ആവശ്യം ഇയാള്‍ പ്രകടിപ്പിച്ചപ്പോള്‍, ഇഷ്ടക്കേട് ഒന്നും കാണിക്കാതെ ആ ആഗ്രഹം സാധിച്ചു കൊടുക്കുന്നതും വീഡിയോയില്‍ കാണാം.പിന്നാലെ നിരവധി പേരാണ് തമന്നയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയത്. നമ്മുടെ ചില നടിമാര്‍ കണ്ട് പഠിക്കണം എന്നാണ് പലരും പറയുന്നത്. ഇതോടൊപ്പം തന്നെ യുവാവിനെതിരെ വിമര്‍ശനവും ഉയരുകയാണ്.
അനുവാദം ഇല്ലാതെ ഒരാളുടെ കയ്യില്‍ പിടിക്കുന്നത് മോശമാണെന്നും ഇങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു എന്നുമാണ് ഒരു വിഭാഗം പറയുന്നത്.ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ്ബാന്ദ്ര. തമന്ന ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ദിനോ മോറിയ, ലെന, രാജ്‍വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ. ഛായാഗ്രഹണം ഷാജി കുമാര്‍, അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മ്മാണം.