മൈസൂരു-ബെംഗളൂരു ദേശീയ പാതയിൽ മൂന്നുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 13 ലക്ഷം ഗതാഗതനിയമലംഘന കേസുകൾ. ചുമത്തിയത് 90 കോടി പിഴയും. എന്നാൽ, ഇതിൽ നാല് കോടി മാത്രമാണ് ഈടാക്കിയത്. 13 ലക്ഷം കേസുകളിൽ തീർപ്പാക്കിയത് വെറും 74,000 എണ്ണവും. നിയമസഭയിൽ കർണാടക ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകളാണിത്.കഴിഞ്ഞവർഷം അതിവേഗപാതയാക്കിയ ശേഷം അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എ.ടി.എം.എസ്.) നടപ്പാക്കിയതിനെത്തുടർന്ന് പാതയിൽ അപകടമരണങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായി കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞദിവസം ലോക്സഭയിൽ അറിയിച്ചിരുന്നു.
എന്നാൽ, ഗതാഗത നിയമലംഘനക്കേസുകളിലെ തുടർനടപടികൾ മന്ദഗതിയിലാണെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.കഴിഞ്ഞവർഷം അതിവേഗപാതയാക്കിയ ശേഷം അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എ.ടി.എം.എസ്.) നടപ്പാക്കിയതിനെത്തുടർന്ന് പാതയിൽ അപകടമരണങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായി കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞദിവസം ലോക്സഭയിൽ അറിയിച്ചിരുന്നു. എന്നാൽ, ഗതാഗത നിയമലംഘനക്കേസുകളിലെ തുടർനടപടികൾ മന്ദഗതിയിലാണെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
119 കിലോമീറ്ററുള്ള 10 വരി ബെംഗളൂരു -മൈസൂരു അതിവേഗപാതയിൽ സ്ഥാപിച്ച എ.ടി.എം.എസ്. ക്യാമറകളിലെയും അതിനുമുൻപുള്ള ദൃശ്യങ്ങളും വെച്ചാണ് ഇത്രയും കേസുകൾ രജിസ്റ്റർചെയ്തത്. എന്നാൽ, കേസിന്റെ തുടർനടപടിയിലോ പിഴ ഈടാക്കുന്നതിലോ പിന്നീട് കാര്യക്ഷമതയില്ലാത്ത സ്ഥിതിയാണ്. എറ്റവും കൂടുതൽ കേസ് രജിസ്റ്റർചെയ്തത് സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചതിനാണ്. ഏഴ് ലക്ഷം കേസുകളാണ് ഈ വിഭാഗത്തിൽ.രണ്ട് ലക്ഷം കേസുകളാണ് അമിതവേഗത്തിൽ വാഹനം ഓടിച്ചതിന്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചവർ 23,000 പേരാണ്. 2024-ൽ ആകെ 4.1 ലക്ഷം കേസുകളിലായി 24 കോടി പിഴ ചുമത്തിയിരുന്നു. ഇതിൽ 15,000 കേസുകൾ മാത്രമാണ് തീർപ്പാക്കിയത്.
ഇടാക്കിയത് ഒരു കോടി രൂപ മാത്രവും. ഗതാഗതവകുപ്പിന്റെ കണക്കനുസരിച്ച്, ഹൈവേയിൽ മൊത്തം 12 ക്യാമറകളാണുള്ളത്.മാണ്ഡ്യ, രാമനഗര മേഖലകളിൽ അഞ്ച് ക്യാമറകൾ വീതവും മൈസൂരു മേഖലയിൽ രണ്ടും. ക്യാമറകൾ നിയമലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ പകർത്തി വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഉടനടി ഉടമയ്ക്ക് കേസിന്റെ വിവരവും പിഴയും എസ്.എം.എസ്. അയക്കുകയുമാണ് ചെയ്യുന്നത്.
മൈസൂരു -ബെംഗളൂരു ദേശീയ പാതയാണ് എ.ടി.എം.എസ്. സുരക്ഷാ പദ്ധതി ആദ്യമായി നടപ്പാക്കിയ രാജ്യത്തെ ആദ്യ േൈഹവ 307. ക്യാമറകൾ, സ്പീഡ് സെൻസറുകൾ എന്നിവയിൽനിന്നുള്ള തത്സമയ ട്രാഫിക് ഡേറ്റ ശേഖരിച്ച് ഗതാഗതം നിയന്ത്രിക്കുന്നതാണ് പുതിയ സംവിധാനം. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ അനുസരിച്ചാണ് ട്രാഫിക് സിഗ്നൽ ദേശീയപാതയിൽ പ്രവർത്തിക്കുക.