Home Featured വാഹനഗതാഗതനിരോധനം ലംഘനം; കേരളത്തിൽ നിന്നടക്കമുള്ള 12 ട്രക്കുകൾ പിടിച്ചെടുത്തു

വാഹനഗതാഗതനിരോധനം ലംഘനം; കേരളത്തിൽ നിന്നടക്കമുള്ള 12 ട്രക്കുകൾ പിടിച്ചെടുത്തു

by admin

മൈസൂരു : കുടക് ജില്ലയിൽ ഭാര വാഹനഗതാഗതനിരോധനം ലംഘിച്ചതിന് കേരളത്തിൽ നിന്നടക്കമുള്ള 12 ട്രക്കുകൾ പിടിച്ചെടുത്തു. പോലീസും ആർടിഒയും സംയുക്തമായി നടത്തിയ രാത്രികാല പരിശോധനയിലാണ് നടപടി.മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ ഭാരവാഹനങ്ങളുടെ ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.

ഇതാണ് വാഹനങ്ങൾ ലംഘിച്ചത്.മടിക്കേരിവഴി മംഗളൂരുവിലേക്കുള്ള എട്ട് കർണാടക ട്രക്കുകളും കേരളത്തിലേക്കുള്ള നാലുട്രക്കുകളുമാണ് മടിക്കേരി സിറ്റി എസ്ഐ അന്നപൂർണ, ട്രാഫിക് എസ്ഐ ശ്രീധർ, ആർടിഒ മോഹൻ കുമാർ എന്നിവർ പിടികൂടിയത്.

നിയന്ത്രണങ്ങളുണ്ടായിട്ടും കേരളത്തിൽ നിന്നുള്ള ട്രക്കുകൾ കർണാടകത്തിലെത്തുന്നത് എങ്ങനെയാണെന്ന് പരിശോധിക്കുമെന്ന് ആർടിഒ മോഹൻ കുമാർ പറഞ്ഞു.നിരോധനം കർശനമാണെന്നും രാത്രി പട്രോളിങ് ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.ജൂൺ ആറുമുതലുള്ള നിരോധനം മഴ കനത്തതിനെത്തുടർന്ന് ആഗസ്റ്റ് അഞ്ചുവരെ നീട്ടുകയായിരുന്നു.

തടി ലോറികൾ, മണൽവാഹനങ്ങൾ, 18.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്കുവാഹനങ്ങൾ, ബുള്ളറ്റ് ടാങ്കറുകൾ, ഷിപ്പ് കാർഗോ കണ്ടെയ്നറുകൾ, ട്രക്കുകൾ എന്നിവയ്ക്കാണ് നിരോധനം ബാധകം.കുത്തനെയുള്ള ചെരിവുകളും വളവുകളും കൂടുതലുള്ള കുടകിൽ കനത്ത മഴയിൽ മണ്ണിലെ ഈർപ്പം വർധിക്കുന്നതിനാൽ ഭൂമി ദുർബലമാകും.ഭാരവാഹനങ്ങളുടെ അമിതപ്രവാഹം മണ്ണിടിച്ചിലിന് കാരണമാകുമെന്നാണ് വിലയിരുത്തൽ

കോളേജിലെ ജൂനിയറുമായി പ്രണയം, പ്രതിശ്രുത വരനോട് പറഞ്ഞത് വിമാനം ടേക്കോഫ് ചെയ്യുന്നത് കാണണമെന്ന ആഗ്രഹം

പ്രമാദമായ ബംഗളൂരു റിംഗ് റോഡ് കൊലപാതക കേസില്‍ കീഴ്‌ക്കോടതി വിധി ശരിവെച്ച്‌ സുപ്രീം കോടതി. കേസിലെ പ്രതികളായ ഒരു സ്ത്രീക്കും ഇവരുടെ കാമുകന്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് പ്രതികള്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ച നടപടി ശരിവെച്ചിരിക്കുന്നത്.പ്രണയം, വിവാഹനിശ്ചയം കൊലപാതകം എന്നിങ്ങെയാണ് ബംഗളൂരുവിനെ ഞെട്ടിച്ച റിംഗ് റോഡ് കൊലപാതകം അരങ്ങേറിയത്. 2003 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.നിയമവിദ്യാര്‍ത്ഥിനിയായ ശുഭ ശങ്കരനാരായണനും കാമുകന്‍ അരുണും കൂട്ടാളികളും ചേര്‍ന്ന് ശുഭയുടെ പ്രതിശ്രുത വരനെ ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നു.

20കാരിയായ ശുഭയ്ക്ക് കോളേജില്‍ തന്നേക്കാള്‍ ഒരു വയസ്സ് പ്രായം കുറഞ്ഞ അരുണുമായി അടുപ്പമുണ്ടായിരുന്നു. ഇക്കാര്യം അറിയാതെ വീട്ടുകാര്‍ കുടുംബ സുഹൃത്തായ ഗിരീഷ് (27) എന്ന യുവാവുമായി വിവാഹം ആലോചിക്കുകയും അത് വിവാഹ നിശ്ചയം വരെ എത്തുകയും ചെയ്തു.2003 നവംബര്‍ മാസം 30ന് ശുഭയും ഗിരീഷും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തി. ഡിസംബര്‍ മൂന്നിന് ഗിരീഷ് ശുഭയോട് പുറത്ത് നിന്ന് ഭക്ഷണം കഴിക്കാന്‍ പോകാമെന്ന് പറയുകയും കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു.

ഭക്ഷണംകഴിച്ചതിന് ശേഷം തനിക്ക് എച്ച്‌.എ.എല്‍. വിമാനത്താവളത്തില്‍നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതും ലാന്‍ഡ് ചെയ്യുന്നതും കാണണമെന്നും അവിടേക്ക് പോകാമെന്നും ശുഭ നിര്‍ബന്ധം പിടിച്ചു.ഇതനുസരിച്ച്‌ ശുഭയുമായി ഗിരീഷ് ഇന്നര്‍ റിങ് റോഡിലെ വിമാനത്താവള വ്യൂ പോയിന്റിലെത്തി. ഇവിടെനിന്ന് ഗിരീഷും ശുഭയും വിമാനങ്ങള്‍ കണ്ടുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ഗിരീഷിന് നേരേ ആക്രമണമുണ്ടായത്. അക്രമിസംഘം ബൈക്കിന്റെ ഷോക്ക് അബ്സോര്‍ബര്‍ ഉപയോഗിച്ച്‌ ഗിരീഷിനെ ക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ ഗിരീഷ് പിറ്റേദിവസം ആശുപത്രിയില്‍വെച്ച്‌ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 2010ല്‍ ശുഭയും അരുണും വിവാഹംകഴിക്കാനാണ് കൊലപാതകം നടത്തിയതെന്ന് കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group