Home Featured ബെംഗളൂരു : കനറാബാങ്ക് കവർച്ചക്കേസ് ; 12 പേർ കൂടി അറസ്റ്റിൽ

ബെംഗളൂരു : കനറാബാങ്ക് കവർച്ചക്കേസ് ; 12 പേർ കൂടി അറസ്റ്റിൽ

by admin

ബെംഗളൂരു : വിജയപുര മനഗുളിയിലെ കനറാബാങ്ക് കവർച്ചക്കേസിൽ 12 പേരെക്കൂടി പോലീസ് അറസ്റ്റുചെയ്‌തു. കംപ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയ ഒരു കോളേജ് ഗസ്റ്റ് ലക്‌ചററും റെയിൽവേ ജീവനക്കാരും ഉൾപ്പെടെയാണ് ഇപ്പോൾ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. നേരത്തേ, ബാങ്കിന്റെ അന്നത്തെ മാനേജരെയും കവർച്ച നടത്തിയ രണ്ടുപേരെയും അറസ്റ്റുചെയ്തിരുന്നു. ഇവരെ സഹായിച്ചവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

റെയിൽവേ ജീവനക്കാരനായ ബാലരാജ മാണിക്യം ഗോവിന്ദ് യെറുകുല (40), സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ഗുണ്ടു ജോസഫ് ശ്യാംബാബു (28), മറ്റൊരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ചന്ദ്രൻരാജ് വരദരാജ് പിള്ള (29), ഇജാസ് മഖ്ബൂൽ അഹമ്മദ് ധാർവാഡ് (34), ധാർവാഡ് ഫസ്റ്റ് ഗ്രേഡ് കോളേജിലെ ഗസ്റ്റ് ലക്ചറർ പീറ്റർ എന്ന വിനോദ് ചന്ദ് ജയചന്ദ്രപാൽ (40), സുസൈരാജ് ഫ്രാൻസിസ് ഡാനിയൽ (44), റെയിൽവേ ജീവനക്കാരനായ ബാബുറാവു ധനം മിരിയാല (40), ഡ്യൂപ്ലിക്കറ്റ് താക്കോൽ നിർമാതാവായ മുഹമ്മദ് ആസിഫ് കല്ലൂർ (31), ഡ്രൈവറായ അനിൽ മോഹൻ റാവു മരിയാല (40), സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ അബു എന്ന മോഹൻകുമാർ ഗുണ്ടായ യശ്‌മാല (42), സോളമൻ വെസ്ലി വിൽസൺ (40), ഇലക്ട്രീഷ്യനായ മരിയാദാസ് ജോബി (40) എന്നിവരാണ് അറസ്റ്റിലായത്.

ഹുബ്ബള്ളി സ്വദേശികളാണ് എല്ലാവരും. കവർച്ചാസംഘത്തിൽനിന്ന് മൊത്തം 39 കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.കവർന്ന സ്വർണം വിൽപ്പന നടത്തി ഗോവയിലെ ബാങ്കിൽ നിക്ഷേപിച്ച 1.16 കോടി രൂപയും പിടിച്ചെടുത്തു. ബാങ്കിൻ്റെ അന്നത്തെ മാനേജർ വിജയകുമാർ മോഹൻ റാവു മിരിയാല (40), കവർച്ച നടത്തിയ ചന്ദ്രശേഖർ നെരല്ല (38), സുനിൽ നരസിംഹലു മൊക (40) എന്നിവരെയാണ് നേരത്തേ പിടികൂടിയത്. 10.5 കിലോഗ്രാം സ്വർണാഭരണങ്ങളും അന്ന് പിടികൂടിയിരുന്നു.വിജയകുമാറാണ് കവർച്ച ആസൂത്രണംചെയ്‌തതെന്നാണ് പോലീസ് കണ്ടെത്തൽ.

ശരീരഭാരം കുറഞ്ഞത് ജീവിതശൈലി മൂലം, കുട്ടികള്‍ക്കായി ഇനിയും ഏറെക്കാലം ജീവിച്ചിരിക്കണം- കരണ്‍

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള സംവിധായകനും നിർമാതാവുമാണ് കരണ്‍ ജോഹർ. എന്നാല്‍, ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങളോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ.തന്റെ ശരീരഭാരം കുറഞ്ഞത് അസുഖം കാരണമല്ലെന്ന് കരണ്‍ വ്യക്തമാക്കി. താൻ ആരോഗ്യവാനാണെന്നും വെള്ളിയാഴ്ച നടന്ന ‘ധടക് 2’ ട്രെയിലർ ലോഞ്ചില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.എന്റെ ആരോഗ്യസ്ഥിത പൂർണമായും നല്ല നിലയില്‍ തന്നെയാണ്.

ദിനചര്യയിലുണ്ടായ ആരോഗ്യപരമായ മാറ്റങ്ങള്‍ മൂലമാണ് ശരീരഭാരം കുറഞ്ഞത്. ധാരാളം പുതിയ കാര്യങ്ങളും രീതികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലി എൻ്റെ ജീവിതത്തിൻ്റെ ഭാഗമായി. അതിനാല്‍, ഞാൻ ഇപ്പോള്‍ ജീവനോടെയുണ്ട്. ഇങ്ങനെ തുടരാൻ തന്നെയാണ് ഉദ്ദേശം, കരണ്‍ പറഞ്ഞു. തന്റെ കുട്ടികള്‍ക്ക് വേണ്ടി ഇനിയും ഏറെക്കാലം ജീവിച്ചിരിക്കും. ധടക് 2 ടീമിനെ പരാമർശിച്ചുകൊണ്ട് നിങ്ങളെല്ലാവരും എൻ്റെ കുട്ടികളെ പോലെ തന്നെയാണെന്ന് പറഞ്ഞ കരണ്‍ താൻ 53 വയസ്സുള്ള അവിവാഹിതനാണെന്ന് പറഞ്ഞതിന് നന്ദിയെന്നും കൂട്ടിച്ചേർത്തു.

നേരത്തെ, കരണ്‍ ജോഹർ ശരീരഭാരം കുറച്ചതും രൂപമാറ്റം വരുത്തിയതുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു. ഒസെമ്ബിക് അടക്കമുള്ള മരുന്നുകള്‍ കരണ്‍ ഉപയോഗിച്ചിരുന്നു എന്നുവരെ കമന്റുകള്‍ വന്നു. എന്നാല്‍, ആയിരക്കണക്കിന് ഡയറ്റുകളും 500-ലധികം തരത്തിലുള്ള വ്യായാമങ്ങളും പരീക്ഷിച്ചതിന്റെ ഫലമാണ് ശരീരഭാരത്തിലുണ്ടായ മാറ്റമെന്ന് പിന്നീട് കരണ്‍ തന്നെ വ്യക്തമാക്കി. ഒസെമ്ബിക്കോ മൗഞ്ചാരയോ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group