വൈദ്യുത തൂണില്‍ തൊട്ടതിനെ തുടർന്ന് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ ആനേക്കലിന് സമീപമാണ് സംഭവം.നാരായണഘട്ടയില്‍ സ്വകാര്യ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി എസ്.തനിഷ്കയാണ് (11) മരിച്ചത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടി അബദ്ധത്തില്‍ വൈദ്യുത തൂണില്‍ തട്ടിയതാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.എർത്തിങ് സിസ്റ്റത്തിലെ സാങ്കേതിക തകരാർ മൂലമാണ് അപായം എന്ന് ബന്ധുക്കളും പ്രദേശവാസികളും ആരോപിച്ചു.
ഇരയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൂര്യ സിറ്റി പൊലീസ് സ്റ്റേഷനില്‍ ബെസ്കോം (ബെംഗളൂരു വൈദ്യുതി വിതരണ കമ്ബനി), പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അശ്രദ്ധ മൂലമുള്ള മരണത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എഫ്.എസ്.എല്‍ സംഘം പരിശോധനക്ക് ശേഷം സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടർനടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാം ചരണ്‍ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചു; വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്
നടൻ രാം ചരണ്‍ നിർമിക്കുന്ന ‘ദി ഇന്ത്യ ഹൗസ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് വൻ അപകടം.വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അസിസ്റ്റന്റ് ക്യാമറാമാനും മറ്റ് ചില ക്രൂ അംഗങ്ങള്‍ക്കും ഗുരുതരമായ പരിക്കേറ്റതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ സിനിമാ സെറ്റില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സിനിമയുടെ സെറ്റുകളില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വീഡിയോയില്‍ കാണാം.
വെള്ളപ്പൊക്കത്തില്‍ മുങ്ങിയ സെറ്റുകളില്‍ നിന്ന് അവശേഷിച്ചതെല്ലാം ക്രൂ അംഗങ്ങള്‍ ചേർന്ന് മാറ്റുന്നതും വീഡിയോയില്‍ കാണാം.തെലുങ്ക് നടൻ നിഖില്‍ സിദ്ധാർത്ഥ നായകനാകുന്ന ചിത്രമാണ് ‘ദി ഇന്ത്യ ഹൗസ്’. റാം വംശി കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകൻ. സംഭവ സമയത്ത് നടൻ നിഖില്‍ സിദ്ധാർത്ഥ സെറ്റില്‍ ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല. നിഖില്‍ സിദ്ധാർത്ഥയും അനുപംഖേറും ഉള്‍പ്പെടുന്ന സിനിമയുടെ ഒരു പ്രൊമോ പുറത്തിറങ്ങിയിരുന്നു. 2023-ലാണ് രാം ചരണ്‍ തന്റെ ആദ്യ നിർമാണ സംരംഭമായ ‘ദി ഇന്ത്യ ഹൗസ്’ പ്രഖ്യാപിച്ചത്.