വിമാനയാത്രയ്ക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബെഹ്റൈനില്‍ നിന്നും അമ്മയ്ക്കൊപ്പം കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്.വിമാനത്തില്‍ നിന്നും പ്രാഥമിക ചികിത്സ കുഞ്ഞിന് നല്‍കിയിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ ഗള്‍ഫ് എയർ വിമാനത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്.
സൂപ്പർഗ്ലൂ ഉപയോഗിച്ച് ചുണ്ടുകൾ ഒട്ടിച്ചു; പിന്നാലെ സംഭവിച്ചത്, വീഡിയോ കണ്ടത് 40 ലക്ഷത്തോളം പേർ
വിവിധ തരത്തിലുള്ള പ്രാങ്കുകൾ നാം ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ചിലതൊക്കെ കാണുമ്പോൾ ഈ ലോകത്തിന് ശരിക്കും ഇത് എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് തോന്നിപ്പോകും. ലൈക്കിനും ഷെയറിനും വേണ്ടി എന്തും ചെയ്യുമല്ലോ ആളുകൾ എന്നും തോന്നും. എന്തായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആദ്യം കാണുന്നത് യുവാവ് തന്റെ ചുണ്ടിൽ സൂപ്പർഗ്ലൂ തേക്കുന്നതാണ്. സൂപ്പർഗ്ലൂ എടുത്ത് കാണിച്ചൊക്കെ തരുന്നുണ്ട്. അങ്ങനെ രണ്ട് ചുണ്ടും ഒട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. അത് കാണുമ്പോൾ യുവാവിന് തന്നെ ചിരി വരികയാണ്. അവൻ കുറേ നേരം ഇരുന്ന് ചിരിക്കുന്നത് കാണാം.
ആദ്യം കാണുന്നത് യുവാവ് തന്റെ ചുണ്ടിൽ സൂപ്പർഗ്ലൂ തേക്കുന്നതാണ്. സൂപ്പർഗ്ലൂ എടുത്ത് കാണിച്ചൊക്കെ തരുന്നുണ്ട്. അങ്ങനെ രണ്ട് ചുണ്ടും ഒട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. അത് കാണുമ്പോൾ യുവാവിന് തന്നെ ചിരി വരികയാണ്. അവൻ കുറേ നേരം ഇരുന്ന് ചിരിക്കുന്നത് കാണാം. വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാടുപേർ യുവാവിനെ വിമർശിച്ചുകൊണ്ട് മുന്നോട്ട് വന്നു. ഒരാൾ കമന്റ് നൽകിയത്, വിഡ്ഢിത്തത്തിന് ഒരു മുഖമുണ്ടെങ്കിൽ അത് ഇതാണ് എന്നാണ്.
എന്നാൽ, അതേസമയം തന്നെ സൂപ്പർഗ്ലൂ ഉപയോഗിച്ചതായും വായ തുറക്കാൻ പറ്റാത്തതായും യുവാവ് അഭിനയിക്കുകയാണോ എന്ന കാര്യവും ഉറപ്പില്ല. അങ്ങനെ സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.