ഫ്ലോറിഡ: അടച്ചിട്ട കാറിനുള്ളില്‍ മണിക്കൂറുകളോളം തനിച്ചായ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യുഎസിലെ ഫ്ലോറിഡയിലാണ് ദാരുണ സംഭവം ഉണ്ടായത്. 56 ഡിഗ്രി സെല്‍ഷ്യസോളം താപനില ഉയര്‍ന്ന കാറിലാണ് കുഞ്ഞ് അഞ്ച് മണിക്കൂറോളം ഇരുന്നത്. സംഭവത്തില്‍ കുഞ്ഞിന്റെ കെയര്‍ ടേക്കറായ റോണ്ട ജുവലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- കുഞ്ഞിനെ മണിക്കൂറുകളോളം കാറില്‍ തനിച്ചിരുത്തിയതിനാണ് ജുവലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് കുട്ടികള്‍ക്കൊപ്പം കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു കെയര്‍ടേക്കറായ ജുവല്‍. വീട് എത്തിയപ്പോള്‍ കുഞ്ഞ് ഉറക്കമായിരുന്നു. മറ്റ് കുട്ടികളുമായി ഇവര്‍ വീടിനുള്ളിലേക്ക് കയറി. കാറില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ കാര്യം ഇവര്‍ മറന്നുപോയി.
പിന്നീട് അഞ്ച് മണിക്കൂറിന് ശേഷം തിരികെയെത്തിയപ്പോഴേക്കും കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അടച്ചിട്ട കാറില്‍ കുട്ടികളെ തനിച്ചിരുത്തി പോകുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.
വര്‍ക്കൗട്ടിനിടെ 210 കിലോ ഭാരമുള്ള ബാര്‍ബെല്‍ വീണ് കഴുത്തൊടിഞ്ഞു; ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സര്‍ക്ക് ദാരുണാന്ത്യം
വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ ദേഹത്ത് വീണ് ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറിന് ദാരുണാന്ത്യം. ജൂലൈ പതിനഞ്ചിനാണ് ഇന്തോനേഷ്യന്‍ സ്വദേശി 33 കാരനായ ജസ്റ്റിന് വിക്കി വര്‍ക്കൗട്ടിനിടെ മരണപ്പെട്ടത്. ബാലിയിലെ പാരഡൈസ് ജിമ്മില്‍ വെച്ച് വര്‍ക്കൗട്ട് ചെയ്യുമ്ബോഴായിരുന്നു അപകടം.
210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ചുമലില്‍ വെക്കുന്നതിനിടെ ഭാരം താങ്ങാതെ താഴേക്ക് ഇരിക്കുന്ന പോസിഷനിലേക്ക് ജസ്റ്റിന് വീഴുകയായിരുന്നു. ബാര്‍ബെല്‍ തോളില്‍നിന്ന് കഴുത്തിലേക്ക് വീഴുകയും കഴുത്തൊടിഞ്ഞ് ജസ്റ്റിന് വിക്കി മരിക്കുകയുമായിരുന്നു.
ജസ്റ്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കഴുത്തൊടിഞ്ഞതും ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമുള്ള പ്രധാന ഞരമ്ബുകള്‍ തകരാറിലായതുമാണ് ജസ്റ്റിനെ മരണത്തിലേക്ക് നയിച്ചത്.