Home Featured ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം; 24 മണിക്കൂറില്‍ ജീവൻ നഷ്ടമായത് 10 പേര്‍ക്ക്

ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം; 24 മണിക്കൂറില്‍ ജീവൻ നഷ്ടമായത് 10 പേര്‍ക്ക്

by admin

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തില്‍ നടന്ന ഗര്‍ബ നൃത്തത്തിനിടെ 24 മണിക്കൂറില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത് പത്തുപേര്‍. ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ 13 വയസ്സുകാരനും 17 വയസ്സുകാരനും ഉള്‍പ്പെടെ പത്ത് പേരാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് 108 എമര്‍ജൻസി ആംബുലൻസ് സര്‍വീസിലേക്ക് 521 കോളുകളാണ് നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറ് ദിവസങ്ങളില്‍ എത്തിയത്. നൃത്തത്തിനിടയില്‍ ശ്വാസം കിട്ടുന്നില്ല എന്ന് പറഞ്ഞ് 609 കോളുകളും എത്തി.

ഇതേ തുടര്‍ന്ന് എമര്‍ജൻസി സാഹചര്യം നേരിടാൻ തയ്യാറായിരിക്കണം എന്ന് ഗര്‍ബ ആഘോഷവേദികള്‍ക്ക് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് വേദിയാകുന്ന സ്ഥലങ്ങളില്‍ ഡോക്ടര്‍മാരുടെയും ആംബുലൻസിന്റെയും സേവനം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group