ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരെ പേപ്പറുകള്‍ എറിഞ്ഞ സംഭവത്തില്‍ 10 ബി.ജെ.പി എം.എല്‍.എമാര്‍ക്ക് സസ്പെൻഷൻ. സ്പീക്കര്‍ യു.ടി ഖാദറാണ് ഈ സമ്മേളനകാലയളവില്‍ എം.എല്‍.എമാരെ സസ്പെൻഡ് ചെയ്തത്.
ഡെപ്യൂട്ടി സ്പീക്കര്‍ രുദ്രപ്പ ലാമിനിക്ക് നേരെയാണ് എം.എല്‍.എമാര്‍ പേപ്പറുകള്‍ കീറിയെറിഞ്ഞത്. മോശം പെരുമാറ്റത്തിനാണ് എം.എല്‍.എമാരെ സസ്പെൻഡ് ചെയ്തതെന്ന് സ്പീക്കര്‍ അറിയിച്ചു. സസ്പെൻഷന് പിന്നാലെ എം.എല്‍.എമാര്‍ മുദ്രവാക്യം വിളിച്ച് സഭയില്‍ പ്രതിഷേധിച്ചു.
പ്രതിഷേധം ജനാധിപത്യവിരുദ്ധമാണെന്നായിരുന്നു ഇതുസംബന്ധിച്ച് സ്പീക്കറുടെ പ്രതികരണം. അശ്വത്നാരായണൻ, വേദവ്യാസ കമ്മത്ത്, ധീരജ് മുനിരാജു, യസ്പാല്‍ സുവര്‍ണ, അരവിന്ദ് ബെല്ലാഡ്, സുനില്‍ കുമാര്‍, ആര്‍.അശോക, ഉമാകാന്ത് കോട്ടിയാൻ, ആരാഗ ജ്ഞാനേന്ദ്ര, ഭരത് ഷെട്ടി എന്നിവര്‍ക്കാണ് സസ്പെൻഷൻ ലഭിച്ചത്.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വീട്ടുകാര്‍ ശാസിച്ചു; പെണ്‍കുട്ടി വെള്ളച്ചാട്ടത്തില്‍ ചാടി
റായ്‍പൂര്‍: 90 അടിയോളം ഉയരമുള്ള വെള്ളച്ചാട്ടത്തിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വീട്ടുകാര്‍ശാസിച്ചതാണ് ആത്മഹത്യാ ശ്രമത്തിന് കാരണം. 90 അടി ഉയരത്തില്‍ നിന്ന് വെള്ളത്തോടൊപ്പം താഴേക്ക് പതിച്ച പെണ്‍കുട്ടി എതാനും മീറ്റര്‍ അകലെ നിന്നുതന്നെ കരയില്‍ കയറുകയായിരുന്നു .
ഛത്തീസ്‍ഗഡിലെ ചിത്രാകൂട്ട് ചൗകിയില്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അത്ഭുത സംഭവം. പ്രദേശവാസിയായ ഒരു പെണ്‍കുട്ടി വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് ഏറെനേരം ചുറ്റിപ്പറ്റി നില്‍ക്കുന്നത് ആളുകള്‍ ശ്രദ്ധിച്ചു. പിന്നീട് പെണ്‍കുട്ടി വെള്ളച്ചാട്ടത്തിന് തൊട്ടടുത്തേക്ക് നീങ്ങുകയായിരുന്നു. പരിസരത്തുണ്ടായിരന്നവര്‍ ഇത് കണ്ട് ബഹളം വെച്ച് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി അതൊന്നും വകവെച്ചില്ല. ഏതാനും പേര്‍ പെണ്‍കുട്ടി വെള്ളച്ചാട്ടത്തിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങളും പകര്‍ത്തി. ഇവ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.