ബെംഗളുരു • നിക്ഷേപത്തി ന് ഉയർന്ന ലാഭവിഹിതം വാ ഗ്ദാനം ചെയ്ത് മലയാളി കൾ ഉൾപ്പെട്ട സംഘം 1.8 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയതായി യുവ തിയുടെ പരാതി. വൈറ്റ്ഫീൽഡ് നിവാസിയായ 32 വയസ്സുകാരി സൈബർ ക്രൈം പൊലീസിൽ നൽകിയ പരാതിയു ടെ അടിസ്ഥാനത്തിൽ കൊല്ലം സ്വദേശി ടെറൻസ് ആന്റണി, ഡയാന, സനീഷ്, ജോൺ, ജോ യ്, ജോൺസൻ, വിനു എന്നിവർ ക്കെതിരെ കേസെടുത്തു. സനീഷ് തന്നെ ഫോണിൽ ബന്ധപ്പെട്ടാണ് നിക്ഷേപത്തിനു പ്രേരിപ്പിച്ചതെ ന്നു യുവതി ആരോപിക്കുന്നു. ആദ്യം ചെറിയ തുക നിക്ഷേപിച്ച പ്പോൾ മികച്ച ലാഭവിഹിതം ലഭി ച്ചു. തുടർന്നാണ് സനീഷ് ടെറൻ സ് ആന്റണിയെ പരിചയപ്പെടു
ത്തിയത്. കമ്പനിയുടെ ബെംഗളൂരു മാനേ ജർ എന്നു വിശ്വസിപ്പിച്ച ഇയാൾ വൻതുക നൽകിയാൽ കൂടുതൽ ലാഭവിഹിതം ഉറപ്പാണെന്നു പറ ഞ്ഞു. ഇയാളുടെ പ്രേരണയെ തു ടർന്നു സുഹൃത്തുക്കളും ബന്ധു ക്കളും നിക്ഷേപം നൽകി. എന്നാൽ ലാഭവിഹിതം ലഭിക്കാ തായതോടെ ടെറൻസിനെ അന്വേഷിച്ച് കൊല്ലത്തെത്തിയെ ങ്കിലും കണ്ടെത്താനായില്ല.