ബെംഗളൂരു : 25 മുതൽ സ്കൂളുകളിൽ 1- 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് നേരിട്ട് ക്ലാസുകൾ ആരംഭിക്കാനിരിക്കെ, സുരക്ഷാ മാർഗനിർദേശം പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്.
• 25-30 വരെ രാവിലെ 10 മു തൽ ഉച്ചയ്ക്ക് 1.30 വരെ മാത്രമേ ക്ലാസ് പാടുള്ളൂ. നവംബർ 2 മുതൽ രാവിലെ 10.30 മുതൽ വൈകിട്ട് 4.30വരെ ക്ലാസെടുക്കുന്ന രീതിയിലേക്കു മാറാം.
• വിദ്യാർഥികളെ പല ഗ്രൂപ്പുകളായി തിരിക്കണം. തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിക്കണം
• 50 വയസ്സിനു മുകളിലുള്ള അധ്യാപകർ മാസ്കിനു പുറമേ ഫെയ്സ് ഷീൽഡ് ധരിക്കണം.
• കുട്ടികൾ വീട്ടിൽ നിന്ന് ചൂടുവെള്ളം കൊണ്ടുവരണം. സ്‌കൂളുകളിലും ഇതിനുള്ള സൗകര്യം ഉറപ്പാക്കണം.
• രക്ഷിതാക്കളുടെ സമ്മത പത്രം ഹാജരാക്കണം.
• സ്കൂളുകളുടെ പ്രവേശന കവാടത്തിൽ തെർമൽ പരിശോധനാ സംവിധാനം ഉറപ്പാക്കണം.
• ക്ലാസ് മുറികളിൽ സാനി റ്റൈസർ വേണം.
• ക്ലാസ് മുറികളും വിശ്രമ മുറികളും എല്ലാ ദിവസവും അണുവിമുക്തമാക്കണം.
• 2 ഡോസ് കോവിഡ് വാക്സീനുമെടുത്ത അധ്യാപകർക്കും ജീവനക്കാർക്കും മാത്രമേ പ്രവേശനമുണ്ടാകൂ.