
ബെംഗളുരു • സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമേ സ്കൂളുകളിൽ 1-5 വരെ ഓഫ്ലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിൽ തീരുമാനമെടുക്കുവെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ്. കോവിഡ് മൂന്നാം തരംഗ വ്യാപന സാധ്യതകളെ കുറിച്ച് സാങ്കേതിക ഉപദേശക സമിതി വിശദമായ പഠനം നടത്തുകയാണ്. ഇതിനു ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.
സംസ്ഥാനത്ത് 6-8 ക്ലാസുക ളിൽ ഓഫ്ലൈൻ ക്ലാസ് കഴിഞ്ഞ 6ന് ആരംഭിച്ചെങ്കിലും സ്വകാര്യ സ്കൂളുകളിലും മറ്റും ഹാജർനില നന്നേ കുറവാണ്.
