Home പ്രധാന വാർത്തകൾ പൂജ നടത്തി മന്ത്രം ചൊല്ലിയാൽ പണം പറന്നെത്തും, ഒരു ലക്ഷം രൂപ നൽകിയാൻ 10 ലക്ഷം തരും’; സന്യാസി വേഷത്തിൽ തട്ടിപ്പ്, പൊലീസ് സഹായിച്ചെന്ന് ആരോപണം

പൂജ നടത്തി മന്ത്രം ചൊല്ലിയാൽ പണം പറന്നെത്തും, ഒരു ലക്ഷം രൂപ നൽകിയാൻ 10 ലക്ഷം തരും’; സന്യാസി വേഷത്തിൽ തട്ടിപ്പ്, പൊലീസ് സഹായിച്ചെന്ന് ആരോപണം

by admin

ബെംഗളൂരു: ക‍ർണാടകയിൽ പുതിയ നോട്ടിരട്ടിപ്പ് തട്ടിപ്പ്. ഒരു ലക്ഷം രൂപ നൽകിയാൻ 10 ലക്ഷം തരുമെന്നും പൂജ നടത്തി മന്ത്രം ചൊല്ലിയാൽ പണം പറന്നെത്തുമെന്നുമൊക്കെ പറഞ്ഞാണ് തട്ടിപ്പ്. യാദ്ഗിർ ജില്ലയിലെ സുരപുരയിൽ ആണ് തട്ടിപ്പ് തട്ടിപ്പില്‍ പെട്ട് ലക്ഷങ്ങൾ നഷ്ടപ്പെട്ടത് നിരവധി പേർക്ക്.

സന്യാസിമാരുടെ വേഷത്തിലെത്തിയവരാണ തട്ടിപ്പ് നടത്തിയത്. ഇരയായവരോട് പണം വാങ്ങി പകരം നൽകിയത് കള്ളനോട്ടാണ്. മുറിക്ക് പിന്നില്‍ സെറ്റ് ചെയ്തിരിക്കുന്ന യന്ത്ര സഹായത്തോടെയാണ് പണം പറത്തുന്നത്. പ്രതികൾക്ക് പൊലീസിന്റെ ഒത്താശയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പിടികൂടി കൈമാറിയ തട്ടിപ്പുകാരെ പൊലീസുകാർ രക്ഷപ്പെടുത്തി എന്നും പരാതിക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ തട്ടിപ്പുകാര്‍ കൊടുത്ത കൈക്കൂലിയും കള്ള നോട്ടിന്‍റേത് ആയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group