ന്യൂഡല്‍ഹി: ശനിയാഴ്ച രാത്രി ആകാശത്ത് ബ്ലൂമൂണ്‍ ദൃശ്യമാകും. ഒരേ കലണ്ടര്‍ മാസം രണ്ടു പൂര്ണചന്ദ്രന് വന്നാല്‍ രണ്ടമത്തേതിനെ ബ്ലൂമൂണ്‍ എന്നാണ് വിളിക്കുക. ഇൗ മാസം ഒന്നിന് ആകാശത്ത് പൂര്ണചന്ദ്രന് എത്തിയിരുന്നു. വര്‍ഷത്തില്‍ 12 തവണ ആകാശത്ത് പൂര്‍ണ ചന്ദ്രനെ ദൃശ്യമാകുമെങ്കിലും ഒരേമാസത്തില്‍ രണ്ടുതവണ പൂര്‍ണചന്ദ്രനെ കാണാനാകുക രണ്ടരവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാകും.
ബ്ലൂമൂണ്‍ എന്നാണ് പേരെങ്കിലും ചന്ദ്രനെ നീലനിറത്തില്‍ കാണാനാകില്ല. പൂര്‍ണ ചന്ദ്രനായിരിക്കുമെന്ന് മാത്രം. ശനിയാഴ്ച രാത്രി 8.15നുശേഷമാകും ആകാശത്ത് ബ്ലൂമൂണ്‍ ദൃശ്യമാകുക. എന്നാല്‍ ബ്ലൂമൂണിനൊപ്പം മറ്റൊരു അതിഥിയെ കൂടി കാണാനാകും.
ബെംഗളൂരു ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരി കസ്റ്റഡിയില്‍
ബ്ലൂമൂണിന് തൊട്ടടുത്ത് ഒരു ചുവന്ന പൊട്ടുപോലെ. നക്ഷത്രമല്ല, പകരം ഭൂമിയുടെ അയല്‍ക്കാരനായ ചൊവ്വയാണ് ചുവന്ന പൊട്ടുപോലെ എത്തുക.
ഈ ബ്ലൂമൂണ്‍ പ്രതിഭാസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബ്ലൂ മൂണിനൊപ്പം മൈക്രോ മൂണ്‍ കൂടിയാകും ഇത്. ഭൂമിയില്‍നിന്ന് വളരെ അകലത്തില്‍ പൂര്‍ണചന്ദ്രനെ ദൃശ്യമാകുന്നതാണ് മൈക്രോമൂണ്‍. ഭൂമിയോട് ചന്ദ്രന് ഏറ്റവും അടുത്തുവരുന്നത് സൂപ്പര്‍ മൂണുമാകും. മൈക്രോമൂണില് ചന്ദ്രെന്റ വലിപ്പവും തിളക്കവും കുറയും.