Home Featured 1000 രൂപയുടെ ഭക്ഷണം 200 രൂപക്ക് ആസ്വദിക്കാം’ -ഫുഡ് ഡെലിവറിയിലെ അഴിമതി പുറത്തു കൊണ്ടുവന്ന് ഉപഭോക്താവ്

1000 രൂപയുടെ ഭക്ഷണം 200 രൂപക്ക് ആസ്വദിക്കാം’ -ഫുഡ് ഡെലിവറിയിലെ അഴിമതി പുറത്തു കൊണ്ടുവന്ന് ഉപഭോക്താവ്

ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി ഏജന്റുമാരും ഉപഭോക്താക്കും ചേര്‍ന്ന് ഫുഡ് ഡെലിവറി കമ്ബനികളെ പറ്റിക്കുന്നതായി സംരംഭകന്‍.ലിങ്ക്ഡ് ഇന്‍ പോസ്റ്റിലാണ് സംരംഭകനായ വിനയ് സേതി ഈ ആരോപണം ഉന്നയിച്ചത്. സൊമാറ്റോയുടെ ഡെലിവറി ഏജന്റ് ഇത്തരത്തില്‍ കമ്ബനിയെ പറ്റിക്കാനായി തന്നോട് പറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.സൊമാറ്റോ സ്ഥാപകനും സി.ഇ.ഒയുമായ ദീപിന്ദര്‍ ഗോയല്‍ സേതിയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തു. ‘ഇക്കാര്യത്തെ കുറിച്ച്‌ അറിയാം. പഴുതടക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്’ – അദ്ദേഹം കുറിച്ചു.

ദിവസങ്ങള്‍ക്ക് മുമ്ബ് സൊമാറ്റോയില്‍ ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്ത സംഭവമാണ് സേതി വിവരിച്ചത്. അടുത്ത തവണ ഓര്‍ഡര്‍ ചെയ്യുമ്ബോള്‍ ഓണ്‍ലെന്‍ പേയ്മെന്റ് ചെയ്യരുതെന്നും ക്യാഷ് ഓണ്‍ ഡെലിവറി മതിയെന്നുമാണ് ബര്‍ഗറുമായി എത്തിയ ഏജന്റ് സേതിയോട് ആവശ്യപ്പെട്ടത്.

അടുത്ത തവണ 700-800 രൂപയുടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്ബോള്‍ ക്യാഷ് ഓണ്‍ ഡെലിവറി ആണെങ്കില്‍ 200 രൂപ തന്നാല്‍ മതിയെന്നും നിങ്ങള്‍ ഭക്ഷണം കാന്‍സല്‍ ചെയ്തുവെന്ന് സൊമാറ്റോയെ അറിയിക്കാമെന്നും അതേസമയം, നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്ത അതേ ഭക്ഷണം നല്‍കാമെന്നും ഏജന്റ് അറിയിച്ചു. നിങ്ങള്‍ എനിക്ക് 200-300 രൂപ നല്‍കിയാല്‍ നിങ്ങള്‍ക്ക് 1000 രൂപയുടെ ഭക്ഷണം ആസ്വദിക്കാം എന്നാണ് ഏജന്റ് അറിയിച്ചത്. എനിക്ക് രണ്ട് വഴികളുണ്ടായിരുന്നു. ഭക്ഷണം ആസ്വദിക്കുക അല്ലെങ്കില്‍ തട്ടിപ്പ് പുറത്തുകൊണ്ടുവരിക. ഒരു സംരംഭകനെന്ന നിലയില്‍ രണ്ടാമത്തെ വഴിയാണ് സ്വീകരിച്ചത് -സേതി കുറിച്ചു.

എ.ഐ ഉപകരണങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ സൂക്ഷിക്കണം; റോബോട്ട് വാക്വം ക്ലീനര്‍ പകര്‍ത്തിയ യുവതിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍

പുതിയ കാലത്ത് നിര്‍മ്മിത ബുദ്ധയില്‍ അധിഷ്ഠിതമായ വീട്ടുപകരണങ്ങള്‍ വ്യാപകമാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് റോബോട്ടിക് വാക്വം ക്ലീനറുകള്‍.മെക്കാനിക്കല്‍ സെന്‍സറുകള്‍, ഒപ്റ്റിക്കല്‍ സെന്‍സറുകള്‍, പ്രത്യേക സോഫ്റ്റ്‌വെയര്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള റോബോട്ടിക് വാക്വം ക്ലീനറുകള്‍ ഏറെക്കുറെ തനിയെയാണ് പ്രവര്‍ത്തിക്കുന്നത്. വൃത്തിയാക്കേണ്ട സ്ഥലം മാപ്പ് ചെയ്ത് കൊടുത്താല്‍ ഇവ നിശ്ചിത സമയത്ത് സ്വയം വൃത്തിയാക്കിക്കൊള്ളും എന്നതാണ് പ്രത്യേകത.

എന്നാല്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോക്താവിന്‍റെ സ്വകാര്യതയിലേക്ക് കടന്നുകയറുമെന്നാണ് അടുത്തിടെ ഉണ്ടായ ഒരു സംഭവം ഓര്‍മിപ്പിക്കുന്നത്. വീടിനകം വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്ന റോബോട്ട് വാക്വം ക്ലീനര്‍ യുവതി ടോയ്‌ലറ്റില്‍ ഇരിക്കുന്ന ദൃശ്യം ഉള്‍പ്പടെയു പകര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ഈ ചിത്രങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വരികയും ചെയ്തു. 2020-ല്‍ വെനെസ്വലയിലാണ് സംഭവം.

ഐ റോബോട്ടിന്റെ റൂംബാ ജെ7 വാക്വം ക്ലീനര്‍ റോബോട്ടിലാണ് ഇങ്ങനെയൊരു സുരക്ഷാ വീഴ്ചയുണ്ടായത്. എം.ഐ.ടി. ടെക്ക് റിവ്യൂ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.എ.ഐ സേവനങ്ങള്‍ നല്‍കുന്ന കമ്ബനിയില്‍ നിന്നാണ് ചിത്രം ചോര്‍ന്നത്. ഇത്തരം ഉപകരണങ്ങള്‍ വീടിനുള്ളില്‍ ഉള്‍പ്പെടുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച്‌ ഈ രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വീടിനുള്ളില്‍ പലയിടങ്ങളില്‍ നിന്നായി വാക്വം ക്ലീനര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സ്‌കേല്‍ എ.ഐ. എന്ന സ്റ്റാര്‍ട്ട്‌അപ്പിലെ ജീവനക്കാര്‍ വഴിയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

എ.ഐ ഉപകരണങ്ങളെ പരിശീലിപ്പിക്കുന്നതിന് വീഡിയോകളും ചിത്രങ്ങളും ശബ്ദങ്ങളുമെല്ലാം ലേബല്‍ ചെയ്യുന്ന കരാര്‍ അടിസ്ഥാനത്തിലുള്ള സേവനം നല്‍കുന്ന സ്റ്റാര്‍ട്ട്‌അപ്പ് ആണ് സ്‌കേല്‍ എ.ഐ..ലോകത്തെ ഏറ്റവും വലിയ റോബോട്ടിക് വാക്വം ക്ലീനര്‍ നിര്‍മാതാക്കളാണ് ഐറോബോട്ട്. 1700 കോടി ഡോളറിന് ആമസോണ്‍ ഏറ്റെടുക്കാനൊരുങ്ങുന്ന കമ്ബനിയാണിത്. 2020-ല്‍ നിര്‍മാണഘട്ടത്തിലിരുന്ന ഈ വാക്വം ക്ലീനര്‍ ഉപയോഗിച്ച്‌ നോക്കുന്നതിന് യുവതിയുടെ വീട്ടില്‍ എത്തിച്ചത്. ചിത്രങ്ങള്‍ റൂംബാ വാക്വം ക്ലീനര്‍ പകര്‍ത്തിയതാണെന്ന് കമ്ബനി സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ ചിത്രങ്ങള്‍ എടുക്കുന്നതടക്കം വാക്വം ക്ലീനര്‍ ശേഖരിക്കുന്ന ഡാറ്റ എങ്ങനെയെല്ലാമാണ് ഉപയോഗിക്കുക എന്ന് ഉപഭോക്താക്കളെ അറിയിച്ചിരുന്നുവെന്ന് കമ്ബനി പറയുന്നു.വാക്വം ക്ലീനര്‍ ശേഖരിക്കുന്ന ഡാറ്റ ലേബല്‍ ചെയ്യാന്‍ കരാറെടുത്ത സ്‌കെയില്‍ എ.ഐ. വഴി ചിത്രങ്ങള്‍ ചോരുകയും സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തു. ഇതോടെ ഐറോബോട്ട് സ്‌കേല്‍ എ.ഐയുമായുള്ള സഹകരണം അവസാനിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സാധാരണ ഇങ്ങനെ ശേഖരിക്കുന്ന ഡാറ്റ അതിസുരക്ഷിതമായ ക്ലൗഡ് സേവനങ്ങളില്‍ പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ശേഖരിക്കാറുള്ളത്. ഇവിടെ അതുണ്ടായില്ല. എന്തായാലും സംഭവം ഇത്തരം ഉപകരണങ്ങളിലെ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ധിക്കുന്നതിന് ഇടയാക്കിയിരിക്കുകയാണ്.റോബോട്ടിക് വാക്വം ക്ലീനര്‍ വഴി ചോര്‍ന്നത് ഈയൊരു ചിത്രം മാത്രമല്ലെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറുന്നു.

ലോകമെമ്ബാടുമുള്ള വീടുകളില്‍ നിന്നുള്ള മുറികള്‍, ഫര്‍ണിച്ചറുകള്‍, ചുവരുകളിലും മേല്‍ക്കൂരകളിലും സ്ഥിതി ചെയ്യുന്ന വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ പ്രചരിച്ചിട്ടുണ്ട്.

പുതിയ വിവാദത്തെ തുടര്‍ന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ചൂടേറിയ ചര്‍ച്ചാവിഷയമായി മാറുകയാണ്. ആമസോണ്‍ അലക്സ പോലുള്ള ഉപകരണങ്ങള്‍ സ്വകാര്യ ഇടങ്ങളില്‍ വയ്ക്കരുതെന്നും വിദഗ്ധര്‍ പറയുന്നു. ഇവ ഉപകരണങ്ങളും സൂക്ഷിച്ച്‌ ഉപയോഗിച്ചിെല്ലങ്കില്‍ സ്വകാര്യത ലംഘിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.പ്രത്യേക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ നിയന്ത്രിക്കുന്നതിനോ നിരോധിക്കുന്നതിനോ ഒരു പുതിയ പ്രോട്ടോകോള്‍ കൊണ്ടുവരുമെന്ന് യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയും.

You may also like

error: Content is protected !!
Join Our WhatsApp Group