ബംഗുളൂരു: ബംഗുളൂരുവില്‍ അഞ്ച് പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ആണ് ഇക്കാര്യം അറിയിച്ചത്.ഓഗസ്റ്റ് നാല് മുതല്‍ 15 വരെ ബംഗുളൂരുവിലെ ജിഗാനിയില്‍ അഞ്ച് പേർക്ക് സിക്ക വൈറസ് ബാധ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ആദ്യ കേസ് കണ്ടെത്തിയതിന് ശേഷം, സമീപ പ്രദേശങ്ങളില്‍ പരിശോധനകള്‍ നടത്തി, അഞ്ച് സിക്ക വൈറസ് കേസുകള്‍ കണ്ടെത്തി. അതനുസരിച്ച്, നിയന്ത്രണങ്ങള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി.
കോളജ് വിദ്യാര്‍ഥി നൃത്തം ചെയ്യുന്നതിനിടെ റസ്റ്റോബാറില്‍ കുഴഞ്ഞുവീണ് മരിച്ചു
22 കാരനായ കോളേജ് വിദ്യാർത്ഥി ശനിയാഴ്ച രാത്രി നുങ്കമ്ബാക്കത്തെ (Nungambakkam) റസ്റ്റോബാറിലെ (Restobar) നൃത്തവേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു.നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പൊലീസ് ബാര്‍ ജീവനക്കാരുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു.രാമപുരത്തെ (Ramapuram) സ്വകാര്യ കോളജില്‍ എംബിഎ വിദ്യാര്‍ഥിയായ (MBA Student) കാരക്കുടി സ്വദേശി മുഹമ്മദ് സുഹൈലാണ് (Muhammed Suhail-22) മരിച്ചത്. നഗരത്തിലെ ഹോസ്റ്റലില്‍ താമസിച്ച് വരികയായിരുന്നു. തെയ്‌നാംപേട്ട് പോലീസ് പറയുന്നത്: സുഹൈല്‍ തൻ്റെ സുഹൃത്തുക്കള്‍ക്കൊപ്പം കിങ്‌സ് പാര്‍ക്ക് ഗ്രാന്‍ഡ് ഹോട്ടലിലെ ‘ഹൗസ് ഓഫ് ബില്ല’ (HOB) റെസ്റ്റോബാർ സന്ദർശിച്ചിരുന്നു.
നൃത്തം ചെയ്യുമ്ബോള്‍, സുഹൈല്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു, തുടർന്ന് സുഹൃത്തുക്കള്‍ അവനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴാക്കും മരിച്ചിരുന്നു.മൃതദേഹം സുരക്ഷിതമാക്കി പോസ്റ്റ്‌മോർട്ടത്തിനായി കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവിന് ഹൃദയാഘാതം സംഭവിച്ചതായി സംശയിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. ആന്തരാവയവ വിശകലനം ആവശ്യപ്പെട്ടിട്ടുണ്ട്, മരണകാരണം തിരിച്ചറിയാൻ പോസ്റ്റ്‌മോർട്ടം ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.ബാറിലെത്തി അന്വേഷണം നടത്തി.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പരിസരത്തെ സിസിടിവി ദൃശ്യങ്ങളും കൈമാറാൻ മാനേജ്‌മെൻ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്..അതേസമയം, മരിച്ച യുവാവ് ഒരുതുള്ളി പോലും മദ്യംകഴിച്ചിട്ടില്ലെന്ന് സുഹൈലിൻ്റെ സുഹൃത്തുക്കള്‍ മൊഴി നല്‍കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര‍്‍ത്തു. 2022 മെയ് മാസത്തിലും സമാന സംഭവം നടന്നിരുന്നു. മടിപ്പാക്കത്തെ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ എസ് പ്രവീണ്‍ ( 23) അണ്ണാനഗറിലെ ഒരു മാളിൻ്റെ മേല്‍ക്കൂരയില്‍ സംഘടിപ്പിച്ച റേവ് പാർട്ടിയില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.