ബെംഗളൂരു: വർഷത്തിൽ രണ്ടുതവണമാത്രം സംഭവിക്കുന്ന നിഴൽരഹിതദിനത്തിന് (സീറോ ഷാഡോ ഡേ) സാക്ഷ്യം വഹിച്ച് ബെംഗളൂരു. ബുധനാഴ്ച ഉച്ചയ്ക്ക് 12.17-നും 12.23-നും ഇടയിലാണ് പ്രതിഭാസമുണ്ടായത്. ഈ സമയത്ത് നിഴൽ അപ്രത്യക്ഷമായി. തലയ്ക്കുമീതേ സൂര്യൻ ജ്വലിച്ചുനിൽക്കുമ്പോഴും നിഴൽ ഒട്ടും ദൃശ്യമാകാത്ത അവസ്ഥയാണിത്.വർഷത്തിൽ രണ്ടുതവണ ബെംഗളൂരുവിൽ ഈ പ്രതിഭാസം അനുഭവപ്പെടാറുണ്ട്.
ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിലാണിത്. ഭൂമധ്യരേഖയുടെ 23.5 ഡിഗ്രി മുകളിലേക്കും 23.5 ഡിഗ്രി താഴേക്കുമുള്ള സ്ഥലങ്ങളിലാണ് ഈ പ്രതിഭാസം അനുഭവപ്പെടുക. നിഴൽരഹിത പ്രതിഭാസമുണ്ടായ സമയത്ത് ജവാഹർലാൽ നെഹ്റു പ്ലാനറ്റേറിയത്തിൽ കുട്ടികൾ ഒന്നിച്ചുകൂടി അത് അനുഭവിച്ചറിഞ്ഞു.
കോവിഡ് വാക്സിൻ എടുത്തപ്പോള്‍ മുതല്‍ മറ്റൊരാളെ കുത്തിവക്കണമെന്ന് ആഗ്രഹം’; വയോധികയെ കുത്തിവച്ച പ്രതി അറസ്റ്റില്‍
റാന്നി വലിയകലുങ്കില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് വീട്ടില്‍ കയറി കുത്തിവപ്പ് നല്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍.വലഞ്ചുഴി സ്വദേശി ആകാശ്(22) ആണ് അറസ്റ്റിലായത്. കോവിഡ് വാക്സിന് എടുത്തനാള്‍ മുതല്‍ മറ്റൊരാള്‍ക്ക് കുത്തിവെപ്പ് നല്‍കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. റാന്നി വലിയകലുങ്ക് ചരിവുകാലായില്‍ ചിന്നമ്മ ജോയി (66)ക്കാണ് സ്കൂട്ടറില്‍ എത്തിയ ആകാശ് കുത്തിവപ്പ് നല്‍കിയത്. കോവിഡ് ബൂസ്റ്റർ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചിന്നമ്മയെ ഇയാള്‍ കുത്തിവെച്ചത്.
വേണ്ടെന്ന് പറഞ്ഞെങ്കിലും യുവാവ് നിര്‍ബന്ധിക്കുകയായിരുന്നു.റാന്നി ഗവ. ആശുപത്രിയില്‍ നിന്ന് വരികയാണെന്ന് പറഞ്ഞാണ് നടുവിന് ഇരുവശവും ഓരോ കുത്തിവപ്പ് എടുത്തത്. സിറിഞ്ച് നശിപ്പിച്ചു കളയാൻ ചിന്നമ്മയെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇവർ നശിപ്പിച്ചിരുന്നില്ല. ഇത് പൊലീസ് പരിശോധനക്ക് വിധേയമാക്കി. അതേസമയം 66 കാരിയായ ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.മരുന്ന് ഇല്ലാത്ത സിറിഞ്ച് ഉപയോഗിച്ചാണ് കുത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്കൂട്ടറില്‍ പോകവേ വഴിയരികില്‍ ചിന്നമ്മയെ ആകാശ് കണ്ടു.
പിന്നാലെ റാന്നിയില്‍ പോയി സിറിഞ്ച് വാങ്ങി തിരികെ വന്ന് വീട്ടില്‍ കയറി കുത്തിവെപ്പ് നടത്തി. വീട്ടില്‍ അതിക്രമിച്ചു കയറിയതിന് പുറമെ സ്ത്രീത്വതെ അപമാനിച്ചു എന്ന വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും പൊലീസ് അറിയിച്ചു