ബംഗളൂരു: എംഡിഎംഎ പാവയ്ക്കുളളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവമോര്‍ച്ച നേതാവ് പിടിയില്‍. യുവമോര്‍ച്ചയുടെ ഇരിങ്ങാലക്കുട മുന്‍മണ്ഡലം പ്രസിഡന്റ് എസ് പവീഷും സംഘവുമാണ് ബംഗളൂരുവില്‍ വച്ച് പിടിയിലായത്.എംഡിഎംഎ ഗുളികകള്‍ നിറച്ച പാവ കൊറിയര്‍ വഴി കേരളത്തിലേക്ക് കടത്താനായിരുന്നു ഇവരുടെ ശ്രമം. സ്കാനര്‍ ഉപയോഗിച്ചുളള പരിശോധനയില്‍ പാവക്കുള്ളില്‍ ലഹരിമരുന്ന് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.സംഘം പാവക്കുള്ളില്‍ ഒളിപ്പിച്ചു വച്ചത് 88 ഗ്രാം എംഡിഎംഎ ഗുളികകളായിരുന്നു.
ഇരിങ്ങാലക്കുട യുവമോര്‍ച്ചയുടെ പ്രധാന നേതാക്കളിലൊരാളാണ് എസ് പവീഷ് എന്നാല്‍ സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ പവീഷിനെ പാര്‍ട്ടിയില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നുവെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. പവീഷിനെ കൂടാതെ മലപ്പുറം സ്വദേശിയായ അഭിജിത്ത് ഒപ്പം രണ്ടു പേരേ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കാനര്‍ പരിശോധനയില്‍ മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ശേഷം ബംഗളൂരുവിലെ വൈറ്റ് ഫീല്‍ഡിലെ ഫ്ലാറ്റില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
പവീഷ് ബംഗളൂരുവിലെ മലയാളി വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന നടത്താറുണ്ടായിരുന്നുവെന്നാണ് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ അന്വേഷണം ബംഗളൂര് കേന്ദ്രീകരിച്ച് നടത്തുമെന്നും പോലീസ് പറഞ്ഞു
രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന സിം കാര്‍ഡ് തട്ടിപ്പുകള്‍ക്ക് പൂട്ടിടുന്നു, കനത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന സിം കാര്‍ഡ് തട്ടിപ്പുകള്‍ക്കെതിരെ കനത്ത നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.നിലവില്‍, ഡ്യൂപ്ലിക്കേറ്റ് സിം എടുത്തതിന് ശേഷം അതിലേക്ക് ഒടിപി മുഖേന തട്ടിപ്പുകള്‍ നടത്തുന്നതായുളള നിരവധി കേസുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏതെങ്കിലും കാരണത്താല്‍ സിം മാറ്റി വാങ്ങിയാല്‍ ആദ്യ 24 മണിക്കൂറുകള്‍ക്കുള്ളില്‍ മെസേജുകള്‍ അയക്കാനോ, സ്വീകരിക്കാനോ സാധിക്കുകയില്ല.
ഈ സംവിധാനം പ്രാബല്യത്തിലാകാന്‍ ടെലികോം സേവന ദാതാക്കള്‍ക്ക് 15 ദിവസത്തെ സമയമാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.ഇന്ന് തട്ടിപ്പുകാര്‍ സിം സ്വാപ്പിംഗ് രീതിയാണ് തട്ടിപ്പുകള്‍ നടത്താനായി ഉപയോഗിക്കുന്ന മാര്‍ഗ്ഗം. തട്ടിപ്പുകാര്‍ വ്യാജ തിരിച്ചറിയല്‍ രേഖ നല്‍കിയതിനു ശേഷം പുതിയ സിം എടുക്കുന്ന രീതിയാണ് സിം സ്വാപ്പിംഗ്. ഇത്തരത്തില്‍ പുതിയ സിം അനുവദിക്കുന്നതിനാല്‍, യഥാര്‍ത്ഥ ഉപഭോക്താവിന്റെ ആദ്യ സിം ബ്ലോക്ക് ആകുകയും തുടര്‍ന്ന് വ്യാജ സിം ആക്ടിവേറ്റ് ആകുകയും ചെയ്യും.
ഇതിലൂടെ, ഒടിപി മുതലായ പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചതിനുശേഷം തട്ടിപ്പുകള്‍ ആരംഭിക്കുകയും പണം ലഭിച്ചു കഴിഞ്ഞാല്‍ സിം ഉപേക്ഷിക്കുകയും ചെയ്യും.പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ, സിം സ്വാപ്പിംഗ് തട്ടിപ്പുകള്‍ക്ക് പൂര്‍ണമായും പൂട്ടിടാന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വിലയിരുത്തല്‍. 24 മണിക്കൂര്‍ എസ്എംഎസ് വിലക്ക് ഏര്‍പ്പെടുത്തുന്നതിനാല്‍ യഥാര്‍ത്ഥ ഉടമയ്ക്ക് പരാതി നല്കാന് അവസരം ലഭിക്കുകയും, സിം ബ്ലോക്ക് ചെയ്യാനും സാധിക്കും.