ദില്ലി: ഒരു പുതിയ പ്രീമിയം ഫീച്ചർ യൂട്യൂബ് പരീക്ഷിക്കുകയാണ്. നിലവിലെ പ്ലേ ലിസ്റ്റ് രീതിയില്‍ നിന്നും മാറി വീഡിയോകൾ പ്ലേ ചെയ്യുന്ന ക്രമം ഉപയോക്താവിന് തന്നെ എഡിറ്റ് ചെയ്യാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. വീഡിയോ ക്യൂ എന്ന രീതിയില്‍ ക്രമീകരിക്കാം. യൂട്യൂബ് വെബിൽ നിലവിലുള്ള ഫീച്ചര്‍ യൂട്യൂബ് ആപ്പിലേക്കും കടന്നുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പുതിയ ക്യൂ ഫീച്ചർ ‘Watch Later’ എന്ന ഓപ്ഷനിൽ നിന്ന് വ്യത്യസ്തമാണ്, അത് വീഡിയോകളെ ഒരു പ്രത്യേക പ്ലേലിസ്റ്റില്‍ സംരക്ഷിക്കുന്നു. എന്നാല്‍ ക്യൂവിൽ ചേർത്ത വീഡിയോ നിങ്ങൾ യൂട്യൂബ് ആപ്പ് അടച്ചാല്‍ പിന്നെ അവിടെ ഉണ്ടാകില്ല.
എങ്ങനെ ഈ ഫീച്ചര്‍ നിങ്ങള്‍ക്ക് ഓണാക്കാം
മുകളിൽ വലത് കോണിലുള്ള Profile ക്ലിക്ക് ചെയ്യുക → Settings → Try new features →Queue എനെബിള്‍ ചെയ്യുക.
ഒരു ക്യൂ സൃഷ്ടിക്കാൻ, ഏതെങ്കിലും വീഡിയോ ഇനത്തിന് അടുത്തുള്ള 3 ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്ത് “Play last in queue” തിരഞ്ഞെടുക്കുക
ഒരു ക്യൂ സൃഷ്ടിക്കപ്പെടും, പേജിന്റെ ചുവടെ ആക്സസ് ചെയ്യാനാകും
ക്യൂ പാനലിൽ, വീഡിയോകൾ പ്ലേ ചെയ്യുന്ന ക്രമം പുനഃക്രമീകരിക്കാൻ നിങ്ങൾക്ക് വലിച്ചിടാം അല്ലെങ്കിൽ ക്യൂവിൽ നിന്ന് വീഡിയോകൾ നീക്കം ചെയ്യാം. നിങ്ങൾ കാണുമ്പോൾ ക്യൂവിലേക്ക് വീഡിയോകൾ ചേർക്കുന്നത് തുടരാം
മൊബൈലിലും ടാബ്ലെറ്റുകളിലും ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിലെ യൂട്യൂബ് പ്രീമിയം ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ ലഭ്യമാണ്. ഏറ്റവും പുതിയ പതിപ്പിലേക്ക് ആപ്പ് അപ്ഡേറ്റ് ചെയ്യുക. ജനുവരി 28 വരെ പരീക്ഷണം ലഭ്യമാണെന്ന് യൂട്യൂബ് പറയുന്നു. അതിനാൽ അതിന് ശേഷം ഇത് എല്ലാവര്ക്കും ലഭ്യമാകും എന്നാണ് വിവരം.
അവതാര്‍ 2 കാണവെ ഹൃദയാഘാതം; തീയേറ്ററിലിരുന്ന് സിനിമാ പ്രേമി മരിച്ചു
അമരാവതി: അവതാറിന്റെ സീക്വല്‍ ചിത്രം റിലീസ് ദിനത്തില്‍ കാണാനെത്തിയ സിനിമാ പ്രേമി ഹൃദയാഘാതം മൂലം മരിച്ചു.
ആന്ധ്രാപ്രദേശിലെ കകിന്ദ ജില്ലയിലുള്ള പെഡ്ഡപുരം സിറ്റിയിലാണ് സംഭവം.
അവതാറിന്റെ രണ്ടാം ഭാഗം കാണാന്‍ പോയ ലക്ഷ്മിറെഡ്ഡി ശ്രീനുവാണ് മരിച്ചത്. പെഡ്ഡപുരത്തുള്ള തീയേറ്ററിലായിരുന്നു അദ്ദേഹം സിനിമ കണ്ടത്. സഹോദരനായ രാജുവിനോടൊപ്പമാണ് സിനിമ കാണാന്‍ പോയത്. ചിത്രം കണ്ട് പകുതിയായപ്പോള്‍ ശ്രീനു കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ പെഡ്ഡപുരത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
സമാനമായ സംഭവം 2010ലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവതാറിന്റെ ആദ്യ ഭാഗം തീയേറ്ററില്‍ കാണുകയായിരുന്ന തായ്വാന് സ്വദേശിയാണ് മരിച്ചത്. 42-കാരനായ അദ്ദേഹം സിനിമ കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.