Home Featured ബെംഗളൂരുവിൽ സ്വകാര്യ മരുന്നുകമ്പനിയുടെ ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയനായ യുവാവ് മരിച്ചു

ബെംഗളൂരുവിൽ സ്വകാര്യ മരുന്നുകമ്പനിയുടെ ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയനായ യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ മരുന്നുകമ്പനിയുടെ ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയനായ യുവാവ് മരിച്ചു. കലബുറഗി സ്വദേശി നാഗേഷാണ് (33) മരിച്ചത്.ഇലക്ട്രോണിക്‌ സിറ്റിയിലുള്ള മരുന്നുകമ്പനിയുടെ പരീക്ഷണത്തിന് വിധേയനായി വരുകയായിരുന്നു യുവാവ്. ജാലഹള്ളിയിൽ സഹോദരന്റെയൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞദിവസം വീട്ടിൽ അബോധാവസ്ഥയിൽ കാണപ്പെട്ട യുവാവിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംഭവത്തിൽ മരുന്നുകമ്പനിയെ കുറ്റപ്പെടുത്തി

സഹോദരൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ഡിസംബറിൽ രണ്ടുതവണ നാഗേഷ് പരീക്ഷണത്തിന് വിധേയനായെന്ന് പരാതിയിൽ പറഞ്ഞു.രണ്ടാമത്തെ പരീക്ഷണത്തിനുശേഷം ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്രപരിചരണവിഭാഗത്തിൽ കഴിയുകയും ചെയ്തിരുന്നു. ആശുപത്രി വിട്ടശേഷവും പരിശോധനാനടപടികൾക്ക് വിധേയമായെന്നും സഹോദരൻ പറഞ്ഞു. മരണകാരണമറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

ഭാവനയിലെ ‘നോട്ട് നിരോധനം’: പരസ്യത്തിനെതിരേ വ്യാപാരികൾ നിയമ നടപടിക്ക്

സ്വകാര്യ യൂണിവേഴ്സിറ്റി കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ ഒന്നാം പേജിൽ നൽകിയ പരസ്യത്തിന്‍റെ ഭാഗമായി, നോട്ട് നിരോധനം പ്രാബല്യത്തിൽ വരുന്നു എന്ന വാർത്ത വന്നത് സാമ്പത്തിക കേരളത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചെന്ന് കേരള വ്യാപാരി വ്യവസായി ഏകോപ സമിതി സംസ്ഥാന പ്രസിഡന്‍റും, കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ്.

ഭാവനയിൽ സൃഷ്ടിച്ചത് എന്ന പേരിൽ, സർക്കാരും പ്രധാനമന്ത്രിയുടെ ഓഫിസും റിസർവ് ബാങ്കും ധനമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പ്രതിപക്ഷ നേതാവിന്‍റെ ഓഫിസും അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ പേരുകൾ ദുരുപയോഗം ചെയ്തും, തെറ്റായി വ്യാഖ്യാനിച്ചും നൽകപ്പെട്ട പരസ്യത്തിന്‍റെ പേരിൽ സാമ്പത്തിക രംഗത്ത് സൃഷ്ടിച്ച ആശങ്കകൾ ചെറുതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമങ്ങളെ സാക്ഷികളാക്കി, പരസ്യം നൽകിയ യൂണിവേഴ്സിറ്റിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group