Home Featured നായാട്ടിനിടെ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു.

നായാട്ടിനിടെ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു.

വിരാജ്പേട്ട • ഹെഗ്ളയിൽ നായാട്ടിനിടെ മലയാളി യുവാവു വെടിയേറ്റു മരിച്ചു. സംഭവവും ആയി ബന്ധപ്പെട്ടു 2 പേരെ അറസ്റ്റ് ചെയ്തു. ഹെഗ്ളയിലെ എം .യു.ഹമീദ് (33) ആണു മരിച്ചത്. സുഹൃത്തുക്കളായ റഫീക്ക്, അഹമ്മദ് എന്നിവരെയാണു വീരാജ്പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

മുള്ളൻപന്നിയെ വേട്ടയാടുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ഹിൽടോപ് സിറ്റി കാപ്പിത്തോട്ടത്തിനും ഹെഗ്ളയിലെ വനാതിർത്തി ഗ്രാമത്തോടും ചേർന്ന വിജനമായ പ്രദേശത്താണു സംഭവം. ഹമീദ് കൂലിപ്പണിക്കാരനാണ്. എം.എ.ഉ സ്മാൻ – നബീസ ദമ്പതികളുടെ മകനാണ്.

You may also like

error: Content is protected !!
Join Our WhatsApp Group