മൈസൂരു: വിവാഹം ശരിയാകാത്ത മനോവിഷമത്തിൽ ചിക്കമഗളൂരുവിലെ ബോറഗനഹള്ളി ഗ്രാമത്തിൽ യുവാവ് ജീവനൊടുക്കി. കുമാർ (26) ആണ് വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ചത്.തുമക്കൂരു ജില്ലയിലെ ഷിറ താലൂക്കിലെ ബ്രഹ്മസാന്ദ്ര സ്വദേശിയാണ് . മാതാപിതാക്കളോടൊപ്പം ബോറഗനഹള്ളിയിലെത്തി സ്ഥിരതാമസമാക്കിയിട്ട് വർഷങ്ങളായി. ആടു വളർ ത്തലായിരുന്നു ജോലി. സംഭവത്തിൽ യാഗതി പോലീസ് കേസെടുത്തു.എന്നാൽ, കുമാറിൻ്റെ മരണകാരണം മദ്യപാനമാണോയെന്ന് സംശയമുള്ളതായി പോലീസ് അറിയിച്ചു.