Home കർണാടക യുവാവ് കുത്തേറ്റുമരിച്ചു; സഹോദരന്മാർ അറസ്റ്റിൽ

യുവാവ് കുത്തേറ്റുമരിച്ചു; സഹോദരന്മാർ അറസ്റ്റിൽ

by ടാർസ്യുസ്

ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ജെ.സി. നഗറിൽമദ്യപിച്ചുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. ചാമരാജ്പേട്ട സ്വദേശിയായ വിജയ് (22) ആണ് ശനിയാഴ്ച വൈകീട്ട് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ വിജയ്‌യുടെ സഹോദരങ്ങളായ കിരൺ (23), വിനോദ് (29) എന്നിവരെ ജെ.സി. നഗർ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുവീട്ടിലെത്തിയ വിജയ്, നിസ്സാരമായ കാര്യത്തിന് വിനോദിനെ അധിക്ഷേപിക്കുകയും ആക്ര മിക്കുകയും ചെയ്തു.വിനോദ് കിരണിനെ ഈ വിവരം അറിയിച്ചു. തുടർന്ന് മൂവരും പ്രശ്നം പറഞ്ഞുതീർക്കാൻ ബാറിലെത്തി ഒരുമിച്ച് മദ്യപിച്ചു. എന്നാൽ, ബാറിന് പുറത്തെത്തിയ വിജയ് വീണ്ടും വിനോദിനെ ആക്രമിക്കാൻ ശ്രമിച്ചത് സംഘർഷത്തിലേക്ക് നയിച്ചു. ഇതിനിടെ കിരൺ കൈയിലുണ്ടായിരുന്ന കത്തികെണ്ട് വിജയിയുടെ കഴുത്തിന് കുത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group