ബെംഗളൂരു: ബൈക്ക് കാറില്‍ ഉരസിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി.രണ്ട് പേരെ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ബൈക്കിനെ പിന്തുടരുന്നതിന്റെയും ബൈക്കിന് പിന്നിലേക്ക് കാർ ഇടിച്ചു കയറുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ബെംഗളൂരുവിലെ വിദ്യാരണ്യപുരയില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വിദ്യാരണ്യപുരയിലെ നഞ്ചപ്പ സര്‍ക്കിളില്‍ താമസിക്കുന്ന മഹേഷ് (21) ആണ് നടുറോഡില്‍ ദാരുണമായി കൊല്ലപ്പെട്ടത്.
സുഹൃത്തുക്കളെ വീട്ടിലിറക്കിയ ശേഷം ബൈക്കില്‍ ഒറ്റയ്ക്ക് മടങ്ങുകയായിരുന്നു മഹേഷ്. ഇതിനിടെ റോഡിലുണ്ടായിരുന്ന കാറില്‍ ബൈക്ക് ഉരസി. തുടര്‍ന്ന് കാര്‍ മഹേഷിന്റെ ബൈക്കിനെ പിന്തുടര്ന്നു. സ്വകാര്യ ബാങ്ക് ജീവനക്കാരനായ അരവിന്ദ്, ഇയാളുടെ സുഹൃത്ത് ചന്നകേശവ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. പിന്തുടര്‍ന്ന ഇവര്‍ ഒടുവില്‍ ബൈക്കിന് പിന്നില്‍ കാറിടിപ്പിച്ചു. വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് വീണ മഹേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.സംഭവത്തില്‍ കേസെടുത്ത പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം ;എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു
ഗുജറാത്തിലെ ജാംനഗഗറില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. 19-കാരനായ കിഷന് മാനെകാണ് മരിച്ചത്.വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു.ഉടന്‍ തന്നെ ജിമ്മിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലുംജീവന്‍ രക്ഷിക്കാനായില്ല. വര്‍ക്കൗട്ടിനിടെ കിഷന് കുഴഞ്ഞുവീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡീയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അടുത്തിടെ യുവാക്കള്‍ ഹൃദയാഗാതം മൂലം മരണപ്പെടുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജീവിത ശൈലിയിലടക്കമുള്ള മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.സമാന രീതിയില്‍ അടുത്തിടെ മഹാരാഷ്ട്രയിലെ സാംബാജി നഗറില്‍ വ്യായാമം ചെയ്യുന്നതിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.ശനിയാഴ്ച്ച ചെന്നൈയിലും സമാന സംഭവം ഉണ്ടായി. പബ്ബില്‍ നൃത്തം ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ ് 22-കാരനായ എംബിഎ വിദ്യാര്‍ഥിയാണ് മരിച്ചത്