മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. ബംഗളൂരുവിലെ ശാന്തിനഗറില്‍ ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം.അന്‍വര്‍ ഹുസൈനാണ്(41) കൊല്ലപ്പെട്ടത്. പ്രതി സാഹിദിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഗുഡ്സ് വെഹിക്കിള്‍ ഡ്രൈവറായിരുന്നു അന്‍വര്‍. മകളെ ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സാഹിദിന് അന്‍വര്‍ ഹുസൈന് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടു മാസമായി തന്നെ നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് മകള്‍ അന്‍വറിനോട് പരാതി പറഞ്ഞിരുന്നു. സംഭവദിവസവും സാഹിദിന്റെ ശല്യമുണ്ടായി.
സാഹിദിനെ കണ്ടു സംസാരിക്കാനും യുവാവിന്റെ മാതാപിതാക്കളോടും സഹോദരനോടും പരാതിപ്പെടാനും ഹുസൈന് തീരുമാനിച്ചു. ഇതിനെച്ചൊല്ലി സാഹിദും അന്‍വറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. തര്‍ക്കം രൂക്ഷമായപ്പോള്‍ സാഹിദ് ഹുസൈന്റെ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.സംഭവത്തിനു ശേഷം സാഹിദ് സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു. ഹുസൈനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഇലക്ട്രിക്കല്‍ ഷോപ്പ് ജീവനക്കാരനാണ് പ്രതി സാഹിദ്.
200 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ കിലോ ആറുരൂപ !!
ചില്ലറ വിപണയില്‍ തക്കാളി വില വീണ്ടും കൂപ്പുക്കുത്തി.200 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്നലെ കിലോ ആറുരൂപ !!ട്രക്ക് മോഷണവും കാവല്‍ ഏര്‍പ്പെടുത്തലുമടക്കം നിരവധി കോലാഹലങ്ങള്‍ നടന്ന് ഒരുമാസം പിന്നിടും മുന്‍പേയാണ് വിലയിടിവ്.രണ്ടുമാസം മുന്‍പ്, ഉത്പാദനം കുറഞ്ഞതോടെയാണ് തക്കാളിക്ക് വില കൂടാന്‍ തുടങ്ങിയത്. കിലോഗ്രാമിന് 150 രൂപവരെ ആയതോടെ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഇടപെട്ട് റേഷന്‍കടകള്‍വഴി 60 രൂപയ്ക്ക് തക്കാളി വിറ്റിരുന്നു.ഇതിന് പിന്നാലെ എല്ലായിടത്തും വിളവെടുപ്പ് സജീവമായതോടെയാണ് വില കുറയാന്‍ തുടങ്ങിയത്.
25 കിലോഗ്രാം വരുന്ന ഒരുപെട്ടി തക്കാളിക്ക് 150 രൂപയാണ് വില.മാര്‍ക്കറ്റില്‍ 10 രൂപവരെ വിലവരുമ്ബോള് കര്‍ഷകര്‍ക്ക് കിട്ടുന്നത് പരമാവധി അഞ്ചും ആറും രൂപയാണ്.10 രൂപയില്‍ത്താഴെ വില എത്തിയാല്‍ വലിയനഷ്ടം നേരിടുമെന്ന് കര്‍ഷകര്‍ പറയുന്നു.മാസങ്ങള്‍ക്ക് മുന്‍പ് കുബേരനായിരുന്ന തക്കാളി ഇപ്പോള്‍ കുചേലനായ കാഴ്ചയാണ് എല്ലായിടത്തും കാണാൻ സാധിക്കുന്നത്.