Home Featured കർണാടക:നെറ്റില്‍ കിട്ടിയ നമ്ബറില്‍ ഫാസ്റ്റാഗ് റീച്ചാര്‍ജ്ജ് ചെയ്തു ; യുവാവിന് ബാങ്ക് അക്കൗണ്ടില്‍ നിന്നും നഷ്ടമായത് 99,997 രൂപ…!!

കർണാടക:നെറ്റില്‍ കിട്ടിയ നമ്ബറില്‍ ഫാസ്റ്റാഗ് റീച്ചാര്‍ജ്ജ് ചെയ്തു ; യുവാവിന് ബാങ്ക് അക്കൗണ്ടില്‍ നിന്നും നഷ്ടമായത് 99,997 രൂപ…!!

ഉഡുപ്പി: കര്‍ണാടകയിലെ ബ്രഹ്മാവറിനടുത്ത് ടോള്‍പ്ലാസയില്‍ ഫാസ്റ്റാഗ് റീചാര്‍ജ്ജ് ചെയ്തയാള്‍ക്ക് നഷ്ടമായത് 99,997 രൂപ.നെറ്റില്‍ ഫാസ്റ്റാഗ് നമ്ബര്‍ തെരഞ്ഞ് കിട്ടിയ ഹെല്‍പ്പ്‌ലൈന്‍ നമ്ബറില്‍ വിളിച്ചതോടെ ഫ്രാന്‍സിസ് പയസ് എന്നയാള്‍ക്കാണ് വന്‍തുക നഷ്ടമായത്.ജനുവരി 29 ന് ഹെജ്മാഡി ടോള്‍ പ്ലാസയില്‍ ഉണ്ടായ സംഭവത്തില്‍ ഉഡുപ്പിയിലെ സിഇഎന്‍ പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ പരാതി നല്‍കി.

തന്റെ കാറില്‍ ബ്രഹ്മവരയില്‍ നിന്നും മാംഗ്‌ളൂരിലേക്കുള്ള യാത്രയ്ക്കിടയില്‍ ഹെജമാഡി ടോള്‍പ്ലാസ ക്രോസ് ചെയ്യുമ്ബോഴാണ് തന്റെ ഫാസ്റ്റാഗില്‍ ബാലന്‍സ് ഇല്ലെന്ന വിവരം ഫ്രാന്‍സിസ് അറിയുന്നത്. ഉടന്‍ തന്നെ റീച്ചാര്‍ജ് ചെയ്യാന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്ബറിനായി നെറ്റില്‍ തിരഞ്ഞു. ആദ്യം കിട്ടിയ മൊബൈല്‍ ഹെല്‍പ്പ്‌ലൈന്‍ നമ്ബറിലേക്ക് വിളിക്കുകയും ചെയ്തു.

പേടിഎം ഫാസ്റ്റാഗിന്റെ പ്രതിനിധിയെന്ന് മറുവശത്ത് ഒരാള്‍ പരിചയപ്പെടുത്തുകയും സംസാരിക്കുകയും സഹായം ഉറപ്പ് പറയുകയും ചെയ്തു. തുടര്‍ന്ന് ഒരു വണ്‍ടൈം പാസ്‌വേഡ് വരുമെന്നും അത് തന്നോട് പറയണമെന്നും അയാള്‍ വ്യക്തമാക്കി. തുടര്‍ന്ന് അയാള്‍ പറഞ്ഞത് അതുപോലെ അനുസരിച്ച ഫ്രാന്‍സിസിന് ഉടന്‍ തന്റെ അക്കൗണ്ട് ബാലന്‍സില്‍ 49,000 രൂപ നഷ്ടമായതായി സന്ദേശം വന്നു.

പിന്നാലെ നാലു ട്രാന്‍സാക്ഷന്‍ കൂടി നടന്നു. 19,999, 19,998, 9,999, 1000 എന്നിങ്ങനെ പണം നഷ്ടമായി. എല്ലാം കൂടി കൂട്ടിയെടുത്തപ്പോള്‍ ആകെ നഷ്ടമായത് 99,997 രൂപ.നെറ്റില്‍ കിട്ടിയ കസ്റ്റമര്‍ കെയര്‍ നമ്ബറിന് പകരം വ്യാജ നമ്ബറിലേക്കാണ് ഫ്രാന്‍സിസ് വിളിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിനെല്ലാം പുറമേ അയാള്‍ തട്ടിപ്പുകാര്‍ പറഞ്ഞത് പ്രകാരം ഫ്രാന്‍സിസ് ഒരു മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ഉണ്ടായി. പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടും പണക്കൈമാറ്റം നടത്തിയ നമ്ബറും പരിശോധിക്കുകയാണ് ഉഡുപ്പി പോലീസ് ഇപ്പോള്‍.

കാമുകിയുടെ പിണക്കം മാറ്റാന്‍ ചെന്നു; നടുറോഡിലിട്ട് വടികൊണ്ട് തലയടിച്ച്‌ പൊട്ടിച്ചു; കാമുകനും സുഹൃത്തും അറസ്റ്റില്‍

കാമുകിയെ നടുറോഡില്‍ വെച്ച്‌ മര്‍ദ്ദിച്ച കാമുകന്‍ അറസ്റ്റില്‍. കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ആയിരുന്നു അതിക്രമം.വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി പെണ്‍കുട്ടി പ്രതിയോട് മിണ്ടിയിരുന്നില്ല. ഇതില്‍ രോഷാകുലനായ പ്രതി പെണ്‍കുട്ടിയെ കാത്തുനിന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മുഖ്യപ്രതി കരണ്‍ ദേവാങ്കനെ ഓള്‍ഡ് ഭിലായ് പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയുടെ സുഹൃത്തും പിടിയിലായിട്ടുണ്ട്. വടി കൊണ്ടുള്ള മര്‍ദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയില്‍ തുടരുകയാണ്. ഛത്തീസ്ഗഡിലെ ദുര്‍ഗിലെ പുരാനി ഭിലായിലാണ് സംഭവം.കോളേജില്‍ നിന്ന് സൈക്കിളില്‍ മടങ്ങുകയായിരുന്ന പെണ്‍കുട്ടി. വഴിയരികില്‍ കാത്തുനിന്ന പ്രതി പ്രണയബന്ധത്തില്‍ നിന്ന് പിന്മാറരുതെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടി വിസമ്മതിച്ചതോടെ കാറില്‍ നിന്ന് വടി പുറത്തെടുത്ത് തലയില്‍ തുടര്‍ച്ചയായി അടിക്കുകയായിരുന്നു.

പിന്നാലെ ഇയാള്‍ സുഹൃത്തിനൊപ്പം കാറില്‍ രക്ഷപ്പെട്ടു. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സ്ഥിതി ഗുരുതരമായതിനാല്‍ ഡികെഎസ് ഹോസ്പിറ്റല്‍ റായ്പൂരിലേക്ക് റഫര്‍ ചെയ്തു.പ്രതിയായ കരണും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇരയായ പെണ്‍കുട്ടിയും പ്രതിയും ഒരേ ഗ്രാമത്തില്‍ താമസിക്കുന്നവരാണ്. ഗ്രാമത്തില്‍ മൊബൈല്‍ കട നടത്തുകയാണ് പ്രതി

You may also like

error: Content is protected !!
Join Our WhatsApp Group