Home Featured വെള്ളത്തില്‍ വീണാല്‍ രക്ഷിക്കുന്നതെങ്ങനെ? ഫയര്‍ഫോഴ്‌സിനെ വിശ്വസിച്ച് വെള്ളത്തില്‍ ചാടിയ യുവാവിന് മോക്ഡ്രിലിനിടെ ദാരുണ മരണം

വെള്ളത്തില്‍ വീണാല്‍ രക്ഷിക്കുന്നതെങ്ങനെ? ഫയര്‍ഫോഴ്‌സിനെ വിശ്വസിച്ച് വെള്ളത്തില്‍ ചാടിയ യുവാവിന് മോക്ഡ്രിലിനിടെ ദാരുണ മരണം

തിരുവല്ല: പത്തനംതിട്ട വെണ്ണികുളത്ത് ഫയര്‍ഫോഴ്സ് നടത്തിയ മോക്ഡ്രില്ലിനിടെ യുവാവ് വെള്ളത്തില്‍ മുങ്ങി മരിച്ചു. നീന്തല്‍ അറിയാത്ത യുവാവ് ഫയര്‍ഫോഴ്‌സിനെ വിശ്വസിച്ച് വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു.

നീന്തല്‍ അറിയാത്ത വെണ്ണിക്കുളം സ്വദേശി ബിനുവാണ് ഫയര്‍ഫോഴ്സിനെ വിശ്വസിച്ച് വെള്ളത്തില്‍ ചാടിയത്. വെള്ളത്തില്‍ മുങ്ങിയ ബിനുവിനെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്. ദേശിയ ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ മോക്ഡ്രില്ലിനിടെയാണ് അപകടമുണ്ടായത്.

വെള്ളത്തില്‍ വീഴുന്നവരെ എങ്ങനെ രക്ഷിക്കാമെന്ന മോക്ഡ്രില്ലിനിടെയാണ് ഫയര്‍ഫോഴ്സിനെ വിശ്വസിച്ച് വെള്ളത്തില്‍ ചാടിയ യുവാവിന് മരണം സംഭവിച്ചത്. മോക്ഡ്രില്ലിനായി നാട്ടുകാരില്‍ നാല് പേരോട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വെള്ളത്തിലേക്ക് ചാടാന്‍ പറയുകയായിരുന്നു.

പ്രളയ ഉരുൾപൊട്ടൽ തയ്യാറെടുപ്പിന്റെ ഭാഗമായാണ് മോക്ക്ഡ്രില്ല് സംഘടിപ്പിച്ചത്. ഇന്ന് സംസ്ഥാന വ്യാപകമായി മോക് ഡ്രിൽ നടക്കുന്നുണ്ട്. പ്രളയ – ഉരുൾപൊട്ടൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം അനുസരിച്ചാണ് മോക്ക് ഡ്രില്ല് നടത്തുന്നത്.

പിണങ്ങിപ്പോയ ഭാര്യയെ പേടിപ്പിക്കാന്‍ വ്യാജ ബോംബ് ഭീഷണി; മലയാളി അറസ്റ്റില്‍

ചെന്നൈ; ഭാര്യയെ പേടിപ്പിക്കാന്‍ ട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റില്‍.വേളാച്ചേരിയില്‍ താമസിക്കുന്ന സതീഷ് ബാബു (35) ആണ് അറസ്റ്റിലായത്. അകന്നു കഴിയുന്ന ഭാര്യയെ പേടിപ്പിക്കാന്‍ വേണ്ടിയാണ് ഇയാള്‍ വ്യാജ ഭീഷണി മുഴക്കിയത്.സതീഷ് ബാബുവിന്റെ ഭാര്യ ഗുരുവായൂര്‍ എക്‌സ്‌പ്രസില്‍ ചെന്നൈയിലേക്കു പോകുകയായിരുന്നു.

26നു രാത്രി ഏഴരയോടെയാണു റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്നു യാത്രക്കാരെ പുറത്തിറക്കി ട്രെയിനില്‍ പരിശോധന നടത്തിയിരുന്നു. ഭാര്യയെ പേടിപ്പിക്കാനായിരുന്നു ബോംബ് ഭീഷണിയെന്ന് സതീഷ് ബാബു സമ്മതിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group