Home ചെന്നൈ 21കാരനെ വിവാഹം കഴിക്കണമെന്ന് 52കാരി, കൊലപ്പെടുത്തി ക്വാറിയിലെറിഞ്ഞ് യുവാവ്, അറസ്റ്റ്

21കാരനെ വിവാഹം കഴിക്കണമെന്ന് 52കാരി, കൊലപ്പെടുത്തി ക്വാറിയിലെറിഞ്ഞ് യുവാവ്, അറസ്റ്റ്

by ടാർസ്യുസ്

ചെന്നൈ: വിവാഹം കഴിക്കണമെന്ന് പറഞ്ഞ് സമ്മർദം ചെലുത്തിയ 52കാരിയെ കൊലപ്പെടുത്തി യുവാവ്. മൃതദേഹം കല്ലില്‍ കെട്ടി ക്വാറിയിലെറിഞ്ഞു.തമിഴ്‌നാട്ടിലെ തിരുപ്പുവനത്തിന് സമീപമാണ് സംഭവം. നിർമ്മാണ തൊഴിലാളിയായ സരസ്വതിയാണ് കൊല്ലപ്പെട്ടത്. 21 കാരനായ ശരവണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.ഫെബ്രുവരി 11ന് ജോലിക്കുപോയ സരസ്വതി തിരികെ എത്താതിനെ തുടർന്ന് സഹോദരൻ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ് സരസ്വതിയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിക്കാൻ തുടങ്ങി. അന്വേഷണത്തില്‍ കാണാതായ സ്‌ത്രീയും കൂടക്കോവില്‍ സ്വദേശിയായ ശരവണകുമാറും തമ്മില്‍ നിരന്തരം ഫോണിലൂടെ ആശയവിനിമയം നടത്തിയിരുന്നതായി കണ്ടെത്തി.

ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ സരസ്വതിയുമായി ജോലിസ്ഥലത്തുള്ള പരിചയം മാത്രമേ തനിക്കുള്ളുവെന്നും അതിനപ്പുറം യാതൊരു വ്യക്തിപരമായ അടുപ്പവും തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ലെന്നും യുവാവ് മൊഴി നല്‍കി.തുടർന്നുള്ള അന്വേഷണത്തില്‍ സരസ്വതിയും ശരവണകുമാറും ഒരേ സ്ഥലത്ത് ജോലി ചെയ്തിരുന്നതായും കാലക്രമേണ അടുപ്പത്തിലായതായും പൊലീസ് കണ്ടെത്തി. പിന്നീട് പ്രായവ്യത്യാസമുള്ളതിനാല്‍ ശരവണകുമാർ ഒഴിഞ്ഞുമാറിയിട്ടും സരസ്വതി നിരന്തരം സമ്മർദം ചെലുത്തിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.സംഭവദിവസം ശരവണകുമാർ സരസ്വതിയെ മോട്ടോർ സൈക്കിളില്‍ കയറ്റി ഉലക്കാനിക്കടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച്‌ വിവാഹത്തെച്ചൊല്ലി അവർക്കിടയിലുണ്ടായ തർക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group