Home തിരഞ്ഞെടുത്ത വാർത്തകൾ വില്‍പ്പനയ്ക്കായി ബെംഗളൂരുവില്‍ നിന്നും എത്തിച്ചു; പാന്റിന്റെ പോക്കറ്റില്‍ തപ്പിയപ്പോള്‍ കിട്ടിയത് 17.05 ഗ്രാം എംഡിഎംഎ; യുവാവ് പിടിയില്‍

വില്‍പ്പനയ്ക്കായി ബെംഗളൂരുവില്‍ നിന്നും എത്തിച്ചു; പാന്റിന്റെ പോക്കറ്റില്‍ തപ്പിയപ്പോള്‍ കിട്ടിയത് 17.05 ഗ്രാം എംഡിഎംഎ; യുവാവ് പിടിയില്‍

by ടാർസ്യുസ്

ഓച്ചിറ: കൊല്ലം ഓച്ചിറയില്‍ വൻ രാസലഹരി വേട്ട. എംഡിഎംഐയുമായി യുവാവ് പിടിയില്‍. കോട്ടയം കുലശേഖരമംഗലം തൗഫീഖ് മൻസ്സിലില്‍ അനൂപാണ് പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 17.05 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പ്രതി താമസിച്ചിരുന്ന വാടക വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെത്തിയത്.ഓച്ചിറ പൊലീസും കരുനാഗപ്പള്ളി സബ്ഡിവിഷൻ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. വില്‍പ്പനയ്ക്കായി ബെംഗളൂരുവില്‍ നിന്നും എത്തിച്ചതാണന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.എം.ഡി.എം.എ അളക്കാൻ ഉപയോഗിക്കുന്ന ത്രാസും, എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഉപകരണമായ ഹുക്കയും കണ്ടെത്തി. സ്കൂള്‍ കോളേജ് കുട്ടികള്‍ക്ക് വില്പനയ്ക്കായാണ് എത്തിച്ചതെന്ന് സംശയിക്കുന്നതായി ഡാൻസഫ് ടീം അംഗങ്ങള്‍ പറഞ്ഞു. ബെംഗളൂരുവില്‍ എവിടെനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും തുടരന്വേഷണത്തിലൂടെ കണ്ടുപിടിക്കുമെന്ന് ഓച്ചിറ എസ്.എച്ച്‌.ഒ അറിയിച്ചു. എട്ടുവർഷമായി ഓച്ചിറ ചങ്ങൻകുളങ്ങര മാലിയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതി. ഓച്ചിറ പൊലീസിനൊപ്പം ഡാൻസ് ആഫ് എസ്‌ഐ മാരായ സായിസേനൻ, കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.മറ്റൊരു സംഭവത്തില്‍ ബംഗളൂരുവില്‍നിന്ന് കാറില്‍ കടത്തിയ എംഡിഎംഎയുമായി ഒരാള്‍ പിടിയിലായി. മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറം അണ്ടിയൂർകുന്ന് കരിയപറമ്പത്ത് ഷൈജല്‍ എന്ന ശിഹാബുദ്ദീനാണ് (48) പിടിയിലായത്. കാറില്‍ എംഡിഎംഎ ഒളിച്ചു കടത്തുന്നതിനിടെയാണ് പിടിവീണത്. 267 ഗ്രാം എംഡിഎംഎയാണ് പരിശോധനയില്‍ കണ്ടെത്തിയത്. കുറ്റ്യാടി പൊലീസും റൂറല്‍ എസ്.പിയുടെ സ്പെഷല്‍ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡില്‍ വിട്ടു. കാറിന്‍റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

You may also like

error: Content is protected !!
Join Our WhatsApp Group