Home Uncategorized ഓൺലൈനായി ഓർഡർ ചെയ്‌ത കുക്കർ രണ്ട് വർഷങ്ങൾക്കുശേഷം വീട്ടിലെത്തി; അമ്ബരന്ന് യുവാവ്

ഓൺലൈനായി ഓർഡർ ചെയ്‌ത കുക്കർ രണ്ട് വർഷങ്ങൾക്കുശേഷം വീട്ടിലെത്തി; അമ്ബരന്ന് യുവാവ്

ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്ബോള്‍ മാറി വരുന്നതും കേടുപാടുപാടുകള്‍ പറ്റുന്നതും ശൂന്യമായ പാക്കേജുകള്‍ എത്തുന്നതും നമുക്ക് പരിചിതമാണ്.എന്നാല്‍ ഓണ്‍ലൈനായി ഓർഡർ ചെയ്ത ഒരു കുക്കർ വർഷങ്ങള്‍ കഴിഞ്ഞ് മേല്‍വിലാസത്തിലേക്ക് എത്തിയ വിചിത്ര സംഭവം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 2022 ഒക്ടോബറില്‍ യുവാവ് ആമസോണില്‍ നിന്ന് ഓർഡർ ചെയ്ത കുക്കർ വീട്ടിലേക്കെത്തിയത് 2024 ഓഗസ്റ്റിലാണ്.

രണ്ടു വർഷങ്ങള്‍ക്കു ശേഷം ഓർഡർ ചെയ്ത കുക്കർ വീട്ടിലേക്ക് എത്തി എന്നതിനേക്കാള്‍ രസകരം മറ്റൊന്നാണ്. 2022-ല്‍ കുക്കർ ഓർഡർ ചെയ്തെങ്കിലും യുവാവ് ഓർഡർ കാൻസല്‍ ചെയ്തിരുന്നു. അടച്ച പണം തിരികെ ലഭിക്കുകയും ചെയ്തു. അതിനു ശേഷമാണ് അപ്രതീക്ഷിതമായി രണ്ടു വർഷങ്ങള്‍ക്കു ശേഷം കുക്കർ ലഭിച്ചിരിക്കുന്നത്.

സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ രണ്ടു വർഷം മുമ്ബ് കുക്കർ ഓർഡർ ചെയ്തതിന്റെ സ്ക്രീൻഷോട്ടും യൂവാവ് ചേർത്തിട്ടുണ്ട്. ‘രണ്ടു വർഷങ്ങള്‍ക്കു ശേഷം ഓർഡർ എത്തിച്ചുനല്‍കിയതിന് ആമസോണിന് നന്ദി. ഇത്രയും നാളത്തെ കാത്തിരിപ്പില്‍ പാചകക്കാരൻ അതീവ സന്തോഷവനാണ്, അതുകൊണ്ട് സ്പെഷ്യലായുള്ള പ്രഷർ കുക്കറാണ്’ എന്ന തമാശരൂപേണയുള്ള അടിക്കുറുപ്പോടെയാണ് എക്സ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ആമസോണിന്റെ ഒദ്യോഗിക കസ്റ്റമർ സർവ്വീസ് ടീം പോസ്റ്റിന് മറുപടി നല്‍കിയിട്ടുണ്ട്. ‘സപ്പോർട്ടിങ്ങ് ടീമിന് റിപ്പോർട്ട് നല്‍കു’ എന്നാണ് ആമസോണിന്റെ മറുപടി. ‘എന്ത് റിപ്പോർട്ട് ചെയ്യാനാണ്, 2022-ല്‍ ഓർഡർ ചെയ്ത് കാൻസല്‍ ചെയ്ത് റീഫണ്ടും ലഭിച്ച ഓർഡറിന് ഞാൻ ഇനി എങ്ങനെ പണമടക്കാനാണെ’ന്നാണ് യുവാവ് ആമസോണിന്റെ മറുപടിക്കുള്ള പ്രതികരിച്ചു. സമാനമായ അനുഭവമുള്ള നിരവധി പേർ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group