ബെംഗളൂരു: ബെംഗളൂരുവിനടുത്തുള്ള വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിലേക്കുള്ള റോഡിൽ ബൈക്കഭ്യാസം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബെംഗളൂരു സ്വദേശിയായ ആദിൽ (25) ആണ് മരിച്ചത്. ഒരു സംഘം യുവാക്കൾ നന്ദിഹിൽസിലേക്ക് ബൈക്കുകളിൽ പോകുമ്പോഴായിരുന്നു അപകടം. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.ബൈക്കുകളുടെ മുൻ വശത്തെ ചക്രം ഉയർത്തി പുറകിലെ ചക്രത്തിൽ വാഹനം ഓടിക്കുന്ന അഭ്യാസമാണ് യുവാക്കൾ നടത്തിയത്. ഇതിനിടെ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചു. കരഹള്ളിയിലെത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്.ആദിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു യുവാവിന് സാരമായി പരിക്കേറ്റു.
കാര്‍ ഡ്രൈവിങ്ങിന് ഇനി ഓട്ടോമാറ്റിക്ക് ഓണ്‍ലി ലൈസന്‍സും; പക്ഷേ ഗിയര്‍ വാഹനം ഓടിക്കാന്‍ പാടില്ല
ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ് എടുക്കണം. ഇരുചക്ര വാഹനങ്ങളുടെ മാതൃകയില്‍ കാറുകള്‍ക്കും ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ടുതരം ലൈസന്‍സുകൾ ഉണ്ടാകും. ഇരുവിഭാഗത്തിനും പ്രത്യേകം ഡ്രൈവിങ് ടെസ്റ്റും നടത്തും. ഓട്ടോമാറ്റിക് വാഹനം ഓടിക്കേണ്ടവര്‍ക്ക് ഇ-വാഹനങ്ങളിലോ ഓട്ടോമാറ്റിക് കാറുകളിലോ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാം.ഗിയര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ലൈസന്‍സ് നേടുന്നവര്‍ക്ക് അതേ വിഭാഗത്തിലെ ഓട്ടോമാറ്റിക് വാഹനങ്ങളും ഓടിക്കാം.
പക്ഷേ, ഓട്ടോമാറ്റിക് വാഹന ലൈസന്‍സുള്ളവര്‍ക്ക് ഗിയര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി ഉണ്ടാകില്ല. അവര്‍ ഗിയര്‍ വാഹനങ്ങളില്‍ വീണ്ടും ടെസ്റ്റ് പാസാകേണ്ടി വരും. സംസ്ഥാന സര്‍ക്കാരിന്റെ നിവേദനത്തെ തുടര്‍ന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കാറുകളും ചെറു വാനുകളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിന് പ്രത്യേക ക്ലാസ് ലൈസന്‍സ് ഏര്‍പ്പെടുത്തിയത്.കേന്ദ്ര ഡ്രൈവിങ് ലൈസന്‍സ് സംവിധാനമായ ‘സാരഥി’ യിലേക്ക് മാറിയപ്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ ലൈസന്‍സ് വിഭാഗങ്ങളും കേന്ദ്രം ക്രമീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഉണ്ടായിരുന്ന ഓട്ടോറിക്ഷ, മീഡിയം, ഹെവി, ഗുഡ്‌സ് വിഭാഗം ലൈസന്‍സുകള്‍ ഇല്ലാതായി. പകരം ഏര്‍പ്പെടുത്തിയ എല്‍ എം വി ലൈസന്‍സില്‍ ഓട്ടോറിക്ഷ മുതല്‍ മിനി വാനുകള്‍ വരെ ഓടിക്കാനാകും.അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം എല്‍ എം വി ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് ഗിയര്‍ വാഹനങ്ങള്‍ വേണമെന്ന നിബന്ധന ഒഴിവാക്കിയിരുന്നു. ഓട്ടോമാറ്റിക് വാഹനങ്ങളും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാന്‍ അനുവദിച്ചു. ഇവര്‍ക്ക് ഗിയര്‍ വാഹനങ്ങളും ഓടിക്കാനുള്ള സാവകാശം ലഭിച്ചിരുന്നു. ഈ ന്യൂനത ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. വിദേശ ഓട്ടോമാറ്റിക് ലൈസന്‍സുമായി വരുന്നവര്‍ക്ക്, പകരം തുല്യതയുള്ള ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ പുതിയ സംവിധാനത്തില്‍ കഴിയും.