Home Featured ബംഗളൂരു:ജല വിതരണ ബോർഡ്‌ നിർമിച്ച കുഴിയിൽ വീണ് യുവാവ് മരിച്ചു

ബംഗളൂരു:ജല വിതരണ ബോർഡ്‌ നിർമിച്ച കുഴിയിൽ വീണ് യുവാവ് മരിച്ചു

ബംഗളൂരു:കെംഗേരി കൊമ്മഗട്ട സർക്കിളിനടുത്ത് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീബോർഡ് നിർമിച്ച കുഴിയില്‍ വീണ് സദ്ദാം പാഷ (20) മരണപ്പെട്ടു.കൂടെയുണ്ടായിരുന്ന ഉംറാൻ പാഷ, മുബാറക്ക് പാഷ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നു പേരും ജെ.ജെ.നഗർ സ്വദേശികളാണ്.റോഡിന്റെ ഒരു വശം അടച്ചാണ് ജലവിതരണ ബോർഡിന്റെ നിർമാണപ്രവൃത്തികള്‍ നടക്കുന്നത്.

ചുറ്റുമായി മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേടുകളുമുണ്ടായിരുന്നു. ബാരിക്കേടിന് തൊട്ടടുത്തൂടെ അമിതവേഗത്തില്‍ പോയതാകാം അപകട കാരണമെന്ന് കരുതുന്നു. അമിതവേഗത്തിലായിരുന്നെന്നും ഹെഡ് ലൈറ്റ് ശരിയായ വിധം പ്രവർത്തിച്ചില്ലെന്നും ദൃക്സാക്ഷികള്‍ പറയുന്നു. സംഭവം നടന്നയുടനെ മൂവരേയും പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചു. ഉംറാൻ പാഷയുടെ പരാതിയില്‍ കെംഗേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

മദ്യപാനത്തിനിടെ ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു

മദ്യപിക്കുന്നതനിടെയുണ്ടായ വഴക്കിനിടെ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തി. .ചിറ്റാർ കൊടുമുടി മരുതിമൂട്ടില്‍ രത്‌നാകരൻ (58) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഇളുടെ രണ്ടാംഭാര്യ ശാന്തയെ (53) പമ്ബാ പൊലീസ് അറസ്റ്റുചെയ്തു. നിലയ്ക്കല്‍ അട്ടത്തോട് പടിഞ്ഞാറെക്കര കോളനിയില്‍ 14ന് രാത്രി 9നാണ് സംഭവം. പൊലീസ് പറയുന്നത് : രത്‌നാകരൻ ആദ്യഭാര്യയെ വർഷങ്ങള്‍ക്കു മുമ്ബ് ഉപേക്ഷിച്ച ശേഷം അട്ടത്തോട്ടിലെത്തി ശാന്തയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്.

ഇരുവരും മദ്യപിച്ച്‌ വഴക്കിടുന്നത് പതിവായിരുന്നു.സംഭവദിവസം രാത്രി 9ന് ഇരുവരും വീട്ടിലിരുന്ന് മദ്യപിച്ച ശേഷം വഴക്കുണ്ടായി. രത്‌നാകരൻ ശാന്തയെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ശാന്ത വിറക് കഷണം കൊണ്ട് രത്‌നാകരന്റെ തലയ്ക്കടിച്ചു. ആഴത്തില്‍ മുറിവേറ്റ രത്‌നാകരനെ നിലയ്ക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രത്‌നാകരൻ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷമാണ് ശാന്ത ഇയാള്‍ക്കൊപ്പം കഴിഞ്ഞിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group