ചാമരാജനഗര്‍ ജില്ലയിലെ ഹാനൂര്‍ സ്വദേശിയായ വിനോദ് (34) ആണ്വ ജീവ നൊടുക്കിയത്.ബെംഗളൂരുവിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ വിഷം കഴിച്ചാണ് ജീവനൊടുക്കിയത്.ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. വിനോദിന്റെ സഹോദരങ്ങളുടെയെല്ലാം വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. തന്റെ വിവാഹം മാത്രം നീണ്ടു പോകുന്നതില്‍ വിനോദ് അസ്വസ്ഥനായിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ മദ്യപാനിയായി മാറുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഹാനൂര്‍ പോലീസ് കേസെടുത്തു.