ബെംഗളൂരു: വിജയനഗർ ജില്ലയിലെ കുഡ്‌ലിഗിയിൽ വധുവിനെ കിട്ടാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ബി. മധുസൂദൻ (26) ആണ് മരിച്ചത്. അടുത്തിടെ മൂന്നുതവണ പെണ്ണു കണ്ടെങ്കിലും മൂന്നു വിവാഹാലോചനകളും മുടങ്ങിപ്പോയി. പിതാവിന്റെ മോശം സ്വഭാവം കാരണമാണ് വിവാഹങ്ങൾ മുടങ്ങിയതെന്ന് ആരോപണമുണ്ട്.
പലതവണ ശ്രമിച്ചിട്ടും വിവാഹം നടക്കാത്തതിനാൽ യുവാവ് നിരാശയിലായിരുന്നു. ബന്ധുക്കൾ ഇടപെട്ട് യുവാവിനെ മദ്യപാനശീലത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞദിവസം വിഷംകഴിച്ച യുവാവ് വിജയനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.
യാത്രക്കാര്‍ റണ്‍വേയിലിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവം: മാപ്പുപറഞ്ഞ് ഇന്‍ഡിഗോ
മുംബൈയില്‍ വിമാനയാത്രികര്‍ക്ക് റണ്‍വേയിലിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവത്തില്‍ മാപ്പുപറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈൻസ്.ഞായാറാഴ്ച നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മറുപടിയുമായി വിമാനക്കമ്ബനി രംഗത്തെത്തിയത്. ‘2024 ജനുവരി 14ന് ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും അപ്രതീക്ഷിതമായ കനത്ത മഞ്ഞാണ് ദൃശ്യമായത്. വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചു.
ഉപഭോക്തൃ സുരക്ഷയെ മുൻനിര്‍ത്തി, ഞങ്ങളുടെ സ്റ്റാഫ് അവരുടെ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുകയും ഈ സാഹചര്യത്തെ നേരിടാനും ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ സേവനം ചെയ്യാനും അശ്രാന്തമായി പരിശ്രമിച്ചു.എങ്കിലും ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് അസൗകര്യമുണ്ടായതില്‍ ഞങ്ങള്‍ ആത്മാര്‍ഥമായി ഖേദിക്കുന്നു. ഭാവിയില്‍ ഞങ്ങളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നത് തുടരാൻ ഇത്തരം ദിവസങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ ഞങ്ങള്‍ വിലയിരുത്തുകയാണ്’ – പ്രസ്താവനയില്‍ എയര്‍ലൈന്‍ വ്യക്തമാക്കി.