ബെംഗളൂരു: വിവാഹം കഴിക്കാനായി അനുയോജ്യയായ പെണ്ണിനെ കണ്ടെത്താൻ സാധിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.ഉത്തര കര്‍ണാടകയിലെ യെല്ലപ്പുരിലെ വജ്രലി സ്വദേശിയായ നാഗരാജ ഗണപതി ഗവോര്‍(35) എന്ന യുവാവാണ് ജീവനൊടുക്കിയത്. മരത്തില്‍ കെട്ടിത്തൂങ്ങിയാണ് മരിച്ചത്. ഏറെ നാള്‍ അന്വേഷിച്ചിട്ടും വധുവിനെ കണ്ടെത്താനാകാത്തതിലും ഉചിതമായ തൊഴില്‍ ലഭിക്കാത്തതിലും ഇയാള്‍ മനോവിഷമത്തിലായിരുന്നെന്നാണ് സൂചന.ഗ്രാമത്തില്‍ ഒരു ഭാഗത്തു ചെന്ന് ബൈക്ക് നിര്‍ത്തി കയര്‍ ഉപയോഗിച്ച് മരത്തില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു.
ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഇയാള്‍ക്ക് തന്റെ വിദ്യാഭ്യാസത്തിന് അനുയോജ്യമായ തൊഴിലൊന്നും ലഭിച്ചിരുന്നില്ല. തൊഴില്‍രഹിതനായതിനാല്‍ തന്നെ ഇയാള്‍ക്ക് വിവാഹമൊന്നും ശരിയായതുമില്ല. ഇതില്‍ ഏറെനാളായി ഇയാള്‍ വിഷമത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. തൊഴിലൊന്നും ലഭിക്കാത്തതിനാല്‍ കൃഷിയിലേക്ക് ഇറങ്ങിയെങ്കിലും ശാരീരിക പ്രശ്നങ്ങള്‍ നാഗരാജയെ അലട്ടിയിരുന്നു.
അതേസമയം തമിഴ്നാട്ടില്‍ അഴിമതി കേസില്‍ ഇഡിയുടെ അന്വേഷണം നേരിടുന്ന സെന്തില്‍ ബാലാജിയെ പുറത്താക്കിയ നടപടിയില്‍ വീണ്ടും ട്വിസ്റ്റ്.സാമ്ബത്തിക ക്രമക്കേടിന്റെ പേരില്‍ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബാലാജിയെ സംസ്ഥാന മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ നടപടി ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ മരവിപ്പിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറലുമായി കൂടിയാലോചിച്ച് വരികയാണെന്നും തീരുമാനം മരവിപ്പിച്ചിരിക്കുകയാണെന്നും ഗവര്‍ണറുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ലഭിക്കാതെയായിരുന്നു ഇന്നലെ ഗവര്‍ണര്‍ ആര്‍.എൻ രവി സംസ്ഥാന മന്ത്രിസഭയില്‍ നിന്നും ബാലാജിയെ നീക്കം ചെയ്തത്.വകുപ്പുകളൊന്നുമില്ലാതെ സംസ്ഥാന ക്യാബിനറ്റില്‍ ബാലാജി തുടരുന്നത് ഭരണഘടനയെയും കേസിനെയും ബാധിക്കുമെന്ന് അറിയിച്ചുകൊണ്ടാണ് തമിഴ്നാട് രാജ്ഭവൻ വാര്‍ത്തക്കുറിപ്പ് ഇറക്കിയിരുന്നത്.
ഇഡിയുടെ കസ്റ്റഡിയില്‍ തുടരുന്ന ബാലാജി കേസുകളില്‍ പ്രതിയാണെന്നും അദ്ദേഹം തന്റെ മന്ത്രിപദം ഉപയോഗിച്ച് കേസിനെ സ്വാധീനിക്കുകയും അത് സംസ്ഥാനത്തിന്റെ ജനാധിപത്യ വ്യവസ്ഥയെ ബാധിക്കുമെന്നും രാജ്ഭവൻ വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു. സെന്തിലിനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സെന്തില്ലിന്റെ വകുപ്പകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കി, തുടര്‍ന്ന് വകുപ്പില്ലാ മന്ത്രിയായി ക്യാബിനെറ്റില്‍ നിലനിര്‍ത്തി. ഗവര്‍ണര്‍ ആര്‍.എൻ രവി ഈ നടപടിയെ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ നടപടി ഗവര്‍ണര്‍ മരവിപ്പിക്കുകയായിരുന്നു.
അവസാന ദിവസം ഇന്ന്; ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ലിങ്ക് ചെയ്യാത്തവരുടെ പാന്‍ പ്രവര്‍ത്തന രഹിതം
ആധാര്‍കാര്‍ഡും പാൻകാര്‍ഡും ലിങ്ക് ചെയ്യേണ്ട സമയപരിധി ഇന്ന് അവസാനിക്കും. ഇന്നും ലിങ്ക് ചെയ്യാത്തവരുടെ പാൻകാര്‍ഡ് നാളെമുതല്‍ പ്രവര്‍ത്തന രഹിതമാകും.നിലവില്‍ ബന്ധിപ്പിക്കുന്നതിന് 1000 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. 2023 മാര്‍ച്ച് 31 ആയിരുന്നു ആദ്യത്തെ സമയപരിധി. പിന്നീട ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു. കാലാവധി ഇനിയും നീട്ടുമെന്നുള്ള കാര്യം സംശയമാണ്.
ഇനിയും പാൻ കാര്‍ഡും ആധാറും ബന്ധിപ്പിക്കാത്തവരുടെ പാൻ പ്രവര്‍ത്തനരഹിതമാകും. സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് ആവശ്യമായ ഒരു പ്രധാന രേഖയാണ് പാൻ. ഇത് പ്രവര്‍ത്തനരഹിതമായാല്‍ നികുതിദായകര്‍ ബുദ്ധിമുട്ടും. പ്രത്യേകിച്ച് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ബുദ്ധിമുട്ടുകള്‍ നേരിടും.