Home Featured ബെംഗളൂരു: വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ തേടിയലഞ്ഞത് എട്ട് വര്‍ഷം; ‘വധു’വിനെ കണ്ടെത്താന്‍ കഴിയാത്ത വിഷമത്തില്‍ യുവാവ് ജീവനൊടുക്കി.

ബെംഗളൂരു: വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ തേടിയലഞ്ഞത് എട്ട് വര്‍ഷം; ‘വധു’വിനെ കണ്ടെത്താന്‍ കഴിയാത്ത വിഷമത്തില്‍ യുവാവ് ജീവനൊടുക്കി.

ബെംഗളൂരു: കര്‍ഷകനായതിനാല്‍ വിവാഹാലോചനകള്‍ മുടങ്ങുന്നുവെന്ന മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത് യുവാവ്.36-കാരനായ മഞ്ജുനാഥാണ് ജീവനൊടുക്കിയത്. കര്‍ണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം. വിഷം കഴിച്ചായിരുന്നു മഞ്ജുനാഥ് ആത്മഹത്യ ചെയ്തത്.കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി യുവാവ് വിവാഹിതനാകാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ എത്ര പരിശ്രമിച്ചിട്ടും വധുവിനെ കണ്ടെത്താനായില്ല.

കാര്‍ഷിക മേഖലയിലാണ് തൊഴില്‍ എന്ന കാരണത്താല്‍ യുവതികള്‍ താത്പര്യം കാണിച്ചില്ലെന്നാണ് മഞ്ജുനാഥിന്റെ കുടുംബം പറയുന്നത്. നിരാശ സഹിക്കാൻ കഴിയാതെ ഒടുവില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു മഞ്ജുനാഥ്.വധുവിനെ കണ്ടെത്താൻ കഴിയാത്തതില്‍ മനംനൊന്താണ് താൻ ജീവനൊടുക്കുന്നതെന്ന് മഞ്ജുനാഥ് ആത്മഹത്യാക്കുറിപ്പിലും സൂചിപ്പിച്ചിരുന്നു. സംഭവത്തില്‍ ബ്യാഗഡി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രശസ്തരാവാന്‍ ഓടുന്ന ട്രെയിനിന് മുകളില്‍ കയറി യോഗാദിന റീല്‍; യു.പിയില്‍ യുവാക്കള്‍ അറസ്റ്റില്‍

ഓടുന്ന ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി യോഗാദിന റീല്‍സ് ഷൂട്ട് ചെയ്ത യുവാക്കള്‍ അറസ്റ്റില്‍. യു.പിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21നായിരുന്നു സംഭവം.ഗ്രേറ്റര്‍ നോയിഡയിലെ ജാര്‍ച്ച സ്വദേശികളായ 19ഉം 22ഉം വയസ് പ്രായമുള്ള വിദ്യാര്‍ഥികളാണ് റെയില്‍വേ സുരക്ഷാസേനയുടെ പിടിയിലായത്. ഇരുവരും ഓടുന്ന ഗുഡ്സ് ട്രെയിനിന് മുകളില്‍ അര്‍ധനഗ്നരായി കയറി നിന്ന് രണ്ട് ബോഗികളിലായി കാലുകള്‍ വച്ച്‌ സാഹസം കാണിക്കുകയും മറ്റൊരാള്‍ ഇത് ഷൂട്ട് ചെയ്യുകയുമായിരുന്നു.

ട്രെയിൻ ഒരു കനാലിന് മുകളിലൂടെ പോയപ്പോള്‍ ഇവരില്‍ ഒരാള്‍ വെള്ളത്തിലേക്ക് ചാടുകയും ചെയ്തു. ‌പാട്ടിന്റെ അകമ്ബടിയോടെ സോഷ്യല്‍മീഡിയയില്‍ റീല്‍സായി പോസ്റ്റ് ചെയ്ത ഈ വീഡിയോ വൈറലായതോടെ വ്യാഴാഴ്ച ഇരുവരേയും ആര്‍പിഎഫ് പിടികൂടുകയായിരുന്നു.രണ്ട് യുവാക്കള്‍ ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി നിന്ന് സാഹസം കാണിക്കുന്ന വീഡിയോ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇരുവരെയും റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്തു’- പൊലീസ് വക്താവ് പറഞ്ഞു.

പ്രതികള്‍ കോളജ് വിദ്യാര്‍ഥികളാണെന്ന് ജാര്‍ച്ച പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ‘സാമൂഹിക മാധ്യമങ്ങളില്‍ ജനപ്രിയമാകാൻ ആഗ്രഹിച്ചാണ് അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21ന് തങ്ങള്‍ വീഡിയോ നിര്‍മിച്ചതെന്നാണ് അവര്‍ പൊലീസിനോട് പറഞ്ഞത്’- ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group