ബൈക്കപകടത്തില്‍ പരുക്കേറ്റ യുവതി മരിച്ചതിനു പിന്നാലെ ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്ത് ജീവനൊടുക്കി. മധുരാന്തകം സ്വദേശി സബ്രീന (21) അപകടത്തില്‍ മരിച്ചതില്‍ മനംനൊന്താണ് ബൈക്ക് ഓടിച്ച യോഗേശ്വരന്‍ (20) ബസിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.ഇരുവരും മൂന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്.ഈസ്റ്റ് കോസ്റ്റ് റോഡിലായിരുന്നു സംഭവം. ഇരുവരും യോഗേശ്വരന്റെ ബൈക്കില്‍ മാമല്ലപുരത്തേക്ക് പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പൂഞ്ചേരി ജങ്ഷനില്‍ വച്ച് പുതുച്ചേരി റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് ഇവരുടെ ബൈക്കില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ സബ്രീനയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇതില്‍ മനംനൊന്ത യോഗേശ്വരന്‍ ആശുപത്രിയില്‍ നിന്ന് ഓടി പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. യോഗേശ്വരന്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. രണ്ട് ബസുകളുടെയും ഡ്രൈവര്‍മാരായ പരമശിവന്‍, അറുമുഖം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വിസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു; മനംനൊന്ത് ഭര്‍ത്താവിന്‍റെ ആത്മഹത്യാ ശ്രമം
വിസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു. ഭാര്യയുടെ വിയോഗത്തില്‍ മനംനൊന്ത് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.തലവടി മാളിയേക്കല്‍ ശരണ്യയാണ് (34) തൂങ്ങിമരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം.വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശരണ്യ നാട്ടിലെത്തിയശേഷം പുതിയ വിസയില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു. പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തിക്ക് വിസക്കും വിമാന ടിക്കറ്റിനും പണം കൈമാറിയിരുന്നതായി പറയുന്നു.
പോകാനുള്ള വസ്ത്രങ്ങള്‍വരെ പാക്ക് ചെയ്ത ശേഷമാണ് വിസ തട്ടിപ്പ് അറിയുന്നത്. ഇതില്‍ മനംനൊന്ത ശരണ്യ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് സൂചന. ഓടിക്കൂടിയ നാട്ടുകാർ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പൊലീസ് സംഭവസ്ഥലത്തെത്തി ശരണ്യയുടെ ഭർത്താവിനോട് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു.
പൊലീസ് നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് ശരണ്യയുടെ ഭർത്താവ് വീടിന്‍റെ വാതില്‍ പൂട്ടിയശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസും നാട്ടുകാരും ചേർന്ന് വാതില്‍ തകർത്ത് അകത്തുകടന്ന് കയര്‍ അറുത്തുമാറ്റി ആശുപത്രിയില്‍ എത്തിച്ചു. ഏഴുവർഷം മുമ്ബ് വിവാഹിതരായ ഇവര്‍ക്ക് മക്കളില്ല.പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തി തലവടിയിലെ പലരുടെ കൈയില്‍നിന്നും വിസക്ക് പണം വാങ്ങിയതായി സൂചനയുണ്ട്. ഇയാളെക്കുറിച്ച് എടത്വാ പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്. ഐ എൻ. രാജേഷിനാണ് അന്വേഷണച്ചുമതല.