മൈസൂരു : ബന്ദിപ്പുർ റോഡിൽ കാട്ടാനയെ പ്രകോപിപ്പിച്ച യുവാവിന് 25,000 രൂപ പിഴയിട്ട് കടുവസംരക്ഷണകേന്ദ്രം. ബന്ദിപ്പുർ-ഊട്ടി പാതയിൽ ശനിയാഴ്ചയാണ് ഗുണ്ടൽപേട്ടിലെ ഷാഹുൽ ഹമീദ് എന്ന യുവാവ് ആനയെ പ്രകോപിപ്പിച്ചത്.
വാഹനത്തിൽനിന്ന് ഇറങ്ങിയ ഷാഹുൽ ആനയെ ഉച്ചത്തിൽ കൂകിവിളിക്കുകയും സെൽഫിയെടുക്കുകയും ചെയ്തു. ഈ ദൃശ്യം സാമൂഹികമാധ്യമത്തിൽ പ്രചരിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച വനംവകുപ്പ് ഇയാളെ ഞായറാഴ്ച കസ്റ്റഡിയിലെടുത്തു. തുടർന്ന് 25,000 രൂപ പിഴചുമത്തി. ആനയെ ശല്യപ്പെടുത്തുന്ന ഒന്നിലധികം വീഡിയോകൾ ലഭിച്ചതിനെത്തുടർന്നാണ് അധികൃതർ ഇയാളെ കസ്റ്റഡിയിലെടുത്തത്.
മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പാകാൻവേണ്ടിയാണ് ഭീമമായ തുക പിഴയായി ചുമത്തിയതെന്ന് ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രം ഡയറക്ടർ എസ്. പ്രഭാകരൻ പറഞ്ഞു. യുവാവിൽനിന്ന് ക്ഷമാപണം എഴുതിവാങ്ങിയാണ് വിട്ടയച്ചത്.നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വിനോദസഞ്ചാരികളുടെ ഇത്തരം നടപടികൾക്കെതിരേ കർശനമായ ശിക്ഷകൾ ചുമത്തി അവരെ ജയിലിലടയ്ക്കണമെന്ന് വന്യജീവിസംരക്ഷണപ്രവർത്തകർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.
മാതാപിതാക്കളുടെ ലൈംഗികബന്ധത്തെ പറ്റി ചോദ്യം; പ്രമുഖ യൂട്യൂബ് ഷോ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് വിവാദത്തിൽ
പ്രമുഖ യൂട്യൂബ് ഷോ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് വീണ്ടും വിവാദത്തിൽ. സ്റ്റാൻഡ് അപ്പ് കൊമേഡിയന്‍ സമയ് റെയ്‌നയുടെ ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡ് ആണ് വിവാദത്തിൽ പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ താരങ്ങളായ രണ്‍വീര്‍ അല്‍ഹബാദിയ, അപൂര്‍വ മഖീജ, ആശിഷ് ചന്‍ചലാനി തുടങ്ങിയവരായിരുന്നു പുതിയ എപ്പിസോഡിലെ അതിഥികള്‍.
പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ അല്‍ഹബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം. പരിപാടിയുടെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ രണ്‍വീറിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഷോയുടെ നടത്തിപ്പുകാര്‍ക്കും, ക്രിയേറ്ററും ജഡ്ജിംഗ് പാനലിലെ അംഗവുമായ സമയ് റെയ്‌നയ്‌ക്കെതിരേയും വ്യാപകപ്രതിഷേധം ഉയരുകയാണ്.
സംഭവത്തില്‍ മുംബൈ സ്വദേശികളായ രണ്ട് അഭിഭാഷകർ പൊലീസിൽ പരാതി നല്‍കി. ഷോ നടന്ന മുംബൈയിലെ സ്റ്റുഡിയോയില്‍ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും അറിയിച്ചു.
അതേസമയം സംഭവം വിവാദമായി മാറിയതോടെ രണ്‍വീര്‍ മാപ്പ് ചോദിച്ച് രംഗത്തെത്തി. തന്റെ ഭാഗത്തു നിന്നുണ്ടായത് മോശം പരാമര്‍ശമായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്.ഒരു കോടിയലധികം ഫോളോവേഴ്‌സുള്ള താരമാണ് ബിയര്‍ബൈസെപ്‌സ് എന്ന രണ്‍വീര്‍ അല്‍ഹബാദിയ. 2024ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും ഡിസ്‌റപ്റ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു